സരിതയെ സ്വാധീനിച്ചതായി ഗണേഷ്കുമാര് എംഎല്എയുടെ പി

0

രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള് പരാമര്ശിച്ച് സരിത ആദ്യമെഴുതിയ കത്തിലെ വിവരങ്ങള് കോടതിയില് നല്കാതിരിക്കാന് താന് അട്ടക്കുളങ്ങര ജയിലിലെത്തി സരിതയെ സ്വാധീനിച്ചതായി ഗണേഷ്കുമാര് എംഎല്എയുടെ പിഎ പ്രദീപ്. എന്നാല് ഇതു ഗണേഷ്കുമാറിന്റെ അറിവോടെ ആയിരുന്നില്ലെന്നും കേരള കോണ്ഗ്രസ് നേതാവ് ശരണ്യ മനോജ് പറഞ്ഞതനുസരിച്ചാണെന്നും പ്രദീപ് സോളര് കമ്മിഷന് ജസ്റ്റിസ് ജി. ശിവരാജനു മൊഴി നല്കി.
സരിത പത്തനംതിട്ട ജയിലില് വച്ചെഴുതിയ കത്തില് കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും എംപിമാരുടെയും എംഎല്എമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുണ്ടായിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളുള്ള ഈ കത്ത് സോളര് കേസിലെ സുപ്രധാന രേഖയായി മാറുമായിരുന്നു. അഡ്വ. ഫെനി ബാലകൃഷ്ണന് ശരണ്യ മനോജിനെ ഏല്പിച്ച കത്ത് താനും വായിച്ചിരുന്നു. ഇതിനുശേഷം സരിതയുടെ അമ്മ ഫോണില് ബന്ധപ്പെടുകയും അവരുടെ വീട്ടില് പോവുകയും ചെയ്തിരുന്നു.

Share.

About Author

Comments are closed.