കാറും ലോറിയും കൂട്ടിയിടിച്ച് തൃശൂരില് അഞ്ചുപേര്ക്കു പരിക്ക്

0

ദേശീയപാതയില് കുതിരാനു സമീപം കൊമ്പഴയില് കാറും ലോറിയും കൂട്ടിയിടിച്ചു കോട്ടയം സ്വദേശികളായ അഞ്ചുപേര്ക്കു പരിക്കേറ്റു. ഇതില് മൂന്നുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തൃശൂര് ജൂബിലി മിഷന് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശികള് സഞ്ചരിച്ച വാഹനമാണ് അപകടത്തില് പെട്ടത്.കോട്ടയം മറ്റക്കര കല്ലിടുക്കില് വീട്ടില് ജോമോന്(40), ഏറ്റുമാനൂര് സുറുമി മന്സിലില് സലീം(48), അതിരമ്പുഴ മാടപ്പിള്ളി വീട്ടില് സതീഷ് മാത്യു(40), അതിരമ്പുഴ മലയന്പാറന് വീട്ടില് ബേബി തോമസ്(59), കുഞ്ഞുമോന് എന്നിവര്ക്കാണു പരിക്കേറ്റത്. ഇന്നു പുലര്ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്.തൃശൂര് ഭാഗത്തുനിന്നും പാലക്കാടുഭാഗത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് കാറും തമിഴ്നാട്ടില് നിന്നും പച്ചക്കറി കയറ്റി വരികയായിരുന്ന മിനിലോറിയും തമ്മില് നേര്ക്കുനേര് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് ലോറി മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ചുപേര്ക്കാണു പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ പീച്ചി പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്ന്നു ദേശീയപാതയില് അല്പനേരം ഗതാഗതം തടസപ്പെട്ടു.

Share.

About Author

Comments are closed.