ഐഎസ് ബന്ധം സംശയിച്ച് മലയാളിയെ റോ ചോദ്യം ചെയ്തെന്ന് സൂചന

0

ഐഎസ് ബന്ധം സംശയിച്ച് മലയാളിയെ റോ സംഘം ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ആളെയാണ് കസ്റ്റഡിയിലെടുത്തത്. തിരൂർ സ്വദേശിയാണെന്നാണ് വിവരം.അതേ സമയം, റോ നടപടിയെ കുറിച്ച് ഔദ്യോഗിക വിവരമൊന്നുമില്ലെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ അറിയിച്ചു. ഐഎസ് ബന്ധമുള്ളവർ ജില്ലയിലെത്താം എന്നു നേരത്തെ സൂചനയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Share.

About Author

Comments are closed.