ആപ്പിളിന്റെ സിരി, ഗൂഗിളിന്റെ നൗ, മൈക്രോസോഫ്റ്റിന്റെ കോർട്ടാന എന്നിവയുടെ ശ്രേണിയിൽപ്പെടുത്താവുന്ന പേഴ്സണല് ഡിജിറ്റല് അസിസ്റ്റന്റ്റുമായി ഫെയ്സ്ബുക്ക് രംഗത്ത്. ‘എം’ എന്ന പേരിലറിയപ്പെടുന്ന വ്യത്യസ്തമായ ഈ ഫെയ്സ്ബുക്ക് ഉല്പന്നം മെസഞ്ചര് ആപ്പിനൊപ്പമാകും പ്രവര്ത്തിക്കുക. എം ഡിജിറ്റല് അസിസ്റന്റിനു നെറ്റില് നിന്നും വിവരങ്ങള് ശേഖരിക്കാനും മുന്കൂട്ടി ഏല്പ്പിക്കുന്ന ജോലികള് കൃത്യമായി നിര്വഹിക്കാനും കഴിയും.ആര്ട്ടഫിഷ്യല് ഇന്റലിജന്സ് അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന എം-ന് ഇ-കോമേഴ്സ് സൈറ്റുകളില് നിന്നും സാധനങ്ങള് വാങ്ങാനും വിവിധ യാത്രകള് പ്ലാന് ചെയ്യാനുമൊക്കെ കഴിയും. പൂര്ണ്ണമായും ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ പിന്തുണയോടല്ലാതെയാണ് എം പ്രവര്ത്തിക്കുന്നതെന്നും ആവശ്യമെങ്കില് എം-ന് പിന്തുണ നല്കാന് വിദഗ്ധരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഫെയ്സ്ബുക്ക് വൃത്തങ്ങള് പറയുന്നു.പൂര്ണമായും ഒരു പ്രൈവറ്റ് സെക്രട്ടറിയെപ്പോലെ പണിയെടുക്കാനും കൃത്യതയോടെ തന്റെ ഉപഭോക്താവിന്റെ നീക്കങ്ങള് നിരീക്ഷിച്ച് അവയ്ക്കനുസരിച്ച് ഭാവി പരിപാടികള് തയാറാക്കാനുമുള്ള എം-ന്റെ കഴിവ് എതിരാളികളെക്കാള് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന് അവസരമേകും. ഐ-ഫോണ്, ആന്ഡ്രോയിഡ് ഫോണുകള് ലഭിക്കുന്ന ഈ സേവനം പരീക്ഷണാടിസ്ഥാനത്തില് സാന്ഫ്രാന്സിസ്കോയിലെ നൂറോളം പേര്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഫെയ്സ്ബുക്കിന്റെ ഡിജിറ്റല് അസിസ്റ്റന്റ് ‘എം’ ഉടനെത്തും
0
Share.