പാചക വാതക കണക്ഷന് കിട്ടാന് ഇനി ഓണ്ലൈന് ആയി അപേക്ഷക്കാം. അപേക്ഷകള് 48 മണിക്കൂറിനകം പരിശോധിക്കുകയും അപേക്ഷകന്റെ ഏറ്റവുമടുത്തുള്ള എല്പിജി ഏജന്സി മൂന്നുനാലു ദിവസത്തിനകം കണക്ഷന് നല്കുകയും ചെയ്യും. പെട്രോളിയം മന്ത്രി ധര്മേന്ദ്ര പ്രധാന് പറഞ്ഞു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലാ എല്പിജി വിതരണ കമ്പനികളുടെ സൈറ്റുകളിലും സര്ക്കാരിന്റെ മൈഎല്പിജി സൈറ്റിലുമാണ് ഓണ്ലൈന് അപേക്ഷാ സൗകര്യം വരുക.രണ്ടു കിലോഗ്രാം എല്പിജി സിലിണ്ടറുകള് സാധാരണ കടകളിലൂടെ വില്ക്കാനുള്ള പദ്ധതി ഉടന് ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു. 14.2 കിലോഗ്രാം സിലിണ്ടറോ അഞ്ചു കിലോഗ്രാം സിലിണ്ടറോ വാങ്ങാന് പണം തികയാത്ത സാധാരണക്കാര്ക്ക് ഇതു വലിയ ആശ്വാസമാകുമെന്നാണു സര്ക്കാരിന്റെ പ്രതീക്ഷ. 25 ലക്ഷത്തോളം പേര് ഇതിനകം പാചകവാതക സബ്സിഡി ഉപേക്ഷിച്ചിട്ടുണ്ടെന്നു ധര്മേന്ദ്ര പ്രധാന് പറഞ്ഞു.
പാചക വാതക കണക്ഷന് കിട്ടാന് ഇനി ഓണ്ലൈന് ആയി അപേക്ഷിക്കാം
0
Share.