ചീഫ് സെക്രട്ടറിയ്ക്കെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗത്തില് രൂക്ഷവിമര്ശനം. സംസ്ഥാനത്ത് അറബിക് സര്വകലാശാല സ്ഥാപിക്കാന് ചീഫ് സെക്രട്ടറി ജിജി തോംസണ് തടസം നില്ക്കുന്നുവെന്നാണ് കുറ്റപ്പെടുത്തല്. വര്ഗീയത ആളിക്കത്തിക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാടെന്ന് മുഖപ്രസംഗത്തില് പറയുന്നു. ധനവകുപ്പ് അഡീഷനല് സെക്രട്ടറി െക.എം. അബ്രഹാമും സര്വകലാശാലയ്ക്കെതിരായ നിലപാട് സ്വീകരിച്ചു. വിഷലിപ്തമായ സവര്ണ ഫാസിസ്റ്റ് ബോധമാണ് ഇക്കൂട്ടരുടേതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ചീഫ് സെക്രട്ടറിയ്ക്കെതിരെ ചന്ദ്രികയുടെ മുഖപ്രസംഗത്തില് രൂക്ഷവിമര്ശനം
0
Share.