ചെന്നൈയിലെ നോര്ക്കം-റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസ് കേരള സര്ക്കാ്രിന്റെ ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സി ഹോട്ടലായ റെയിന് ഡ്രോപ്‌സില് ഇന്ന് (സെപ്റ്റംബര് ഒന്ന്) നോര്ക്കന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി എ.പി.അനില്കുുമാര് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് തമിഴ്‌നാട് സാമൂഹ്യക്ഷേമ മന്ത്രി ബി.വലര്മ്തി വിശിഷ്ടാതിഥിയായിരിക്കും. നോര്ക്ക്-റൂട്ട്‌സിന് തിരുവനന്തപുരത്തുളള ഹെഡാഫീസിനു പുറമെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില് പ്രാദേശിക കേന്ദ്രങ്ങള് (അറ്റസ്റ്റേഷന് സെന്ററുകള്) പ്രവര്ത്തിുക്കുന്നുണ്ട്. അതിനു പുറമെ കൊല്ലം, കോട്ടയം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കണ്ണൂര്, പത്തനംതിട്ട, ഇടുക്കി ജില്ലകളില് നോര്ക്ക്-റൂട്ട്‌സ് സെല് പ്രവര്ത്തിറക്കുന്നുണ്ട്. കേരളത്തിനു പുറമേ ന്യൂ ഡല്ഹിക, മുംബൈ നഗരങ്ങളില് എന്.ആര്.കെ ഡെവലപ്പ്‌മെന്റ് ഓഫീസുകളും, ചെന്നൈ, ബറോഡ, ബാംഗ്‌ളൂര്, ഹൈദരാബാദ് എന്നിവിടങ്ങളില് നോര്ക്കമ-റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസുകളുമുണ്ട്.
ചെന്നൈ നോര്ക്കഗ റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസ് മന്ത്രി കെ.സി.ജോസഫ് ഇന്ന് ഉദ്ഘാടനം ചെയ്യും
0
Share.