ഉല്സവ സീസണുകളിലെ വിമാനനിരക്ക് വർദ്ധന: പ്രധാനമന്ത്രി ഇടപെടുന്നു

0

ഉല്സവ സീസണുകളില് വിമാനനിരക്ക് വര്ധിപ്പിക്കുന്നതില് പ്രധാനമന്ത്രി ആശങ്കയറിയിച്ചു. വിമാന നിരക്ക് കുറയ്ക്കാനുള്ള നടപടികള് കേന്ദ്രവ്യോമയാന മന്ത്രാലയം ഉടന് സ്വീകരിക്കും. ഒാണനാളുകളില് ഗള്ഫ് സെക്ടറിലേക്ക് വിമാനക്കമ്പനികള് ഈടാക്കിയത് യൂറോപ്യന് രാജ്യങ്ങളിലേക്ക് ഉളളതിനേക്കാള് കൂടിയ ടിക്കറ്റ് നിരക്കായിരുന്നു. കൊളള അവസാനിപ്പിക്കാന് കേന്ദ്രസര്ക്കാര് ഇടപെടണമെന്നാവശ്യപ്പെട്ട് ട്രാവല് ഏജന്സികളും പ്രവാസി സംഘടനകളും രംഗത്തെത്തിയിരുന്നു.15 മണിക്കൂര് യാത്ര ചെയ്യേണ്ട യൂറോപ്യന് രാജ്യങ്ങളിലേക്കുളളതിനേക്കാള് കൂടിയ നിരക്കാണ് നാലും അഞ്ചും മണിക്കൂര് മാത്രം യാത്രയുളള ഗള്ഫിലേക്ക് ഈടാക്കിയത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ടെത്തുന്ന മസ്ക്കറ്റിലേക്ക് 31000 മുതല് 39000 രൂപ വരേയായിരുന്നു ടിക്കറ്റ് നിരക്ക്. സൗദി സെക്ടറിലേക്ക് 35000 രൂപ മുതല് 55000 രൂപ വരേയാണ് ഈടാക്കിയത്. ഏറ്റവും കുറഞ്ഞ നിരക്കില് യാത്ര സൗകര്യമൊരുക്കേണ്ട ബജറ്റ് എയര്വേസായ എയര്ഇന്ത്യ എക്സ്പ്രസ് 35000 മുതല് 39000 വരെ ഈടാക്കി.പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ടിക്കറ്റ് നിരക്ക് കുറക്കാന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ട്രാവല് ഏജന്സികളും പ്രവാസിസംഘടനകളും കേന്ദ്രസര്ക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

Share.

About Author

Comments are closed.