സിദ്ദിഖിന്റെ പേരില് വ്യജ പ്രൊഫൈല്

0

ഫേസ്ബുക്കില് വീണ്ടും താരങ്ങള്ക്ക് പാര. കുറച്ച് നാളായി നടന് സിദ്ദിഖിന്റെ പേരില് ഫേസ്ബുക്കില് ഒരാള് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആളുകളുമായി ചാറ്റു ചെയ്ത് വരികയാണ്. സിദ്ദിഖ് കൊല്ലിയില് മാമതു എന്ന പേരിലാണ് ആ വ്യാജ അക്കൗണ്ട്. ഇത് വഴി പലരുമായും സൗഹൃദം സ്ഥാപിച്ചിട്ടുണ്ട് ഇയാള്. എന്നാല് സിനിമയിലെ ചിലര് ചാറ്റിലെത്തിയപ്പോഴാണ് സംഭവം സിദ്ദിഖ് മനസിലാക്കിയത്. അതോടെ വ്യാജ അക്കൗണ്ടിനെതിരേ സിദ്ദിഖ് രംഗത്തെത്തിയിരിക്കുന്നു.സിദ്ദിഖ് കൊല്ലിയില് മാമതു എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് എന്റേതല്ല. ആരോ നിങ്ങളെ ചീറ്റ് ചെയ്യുന്നതാണ്. താന് ആരുമായും ചാറ്റ് ചെയ്തിട്ടില്ല. സോഷ്യല് മീഡിയയില് വലിയ കമ്പം ഉള്ള ആളല്ല താന്. തന്റെ പേരില് അക്കൗണ്ട് നടത്തുന്ന ആളുമായി ആരും ചാറ്റ് ചെയ്യുകയോ, അയാള് അയക്കുന്ന ഫോട്ടോസ് ഷെയര് ചെയ്യുകെയോ ചെയ്യരുത്. തന്റെ പേരില് മറ്റാരോ ചെയ്യുന്ന ചതി മനസ്സിലാക്കണമെന്നും സിദ്ദിഖ് പറഞ്ഞു. ഇത് വരെ മറ്റ് ആരോപണങ്ങളോ പരാതികളോ ഇയാള്ക്കെതിരെ ലഭിച്ചിട്ടില്ല. അതിനാല് ഒരു മുന്നറിയിപ്പ് എന്ന നിലയില് പരാതി നല്കുന്നില്ല. അതേസമയം ആരെങ്കിലും പരാതിയുമായി എത്തിയാല് നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
മലയാളത്തിലെ പല താരങ്ങളുടെയും ടെക്നീഷ്യന്മാരുടെയും പേരില് വ്യാജ പ്രൊഫൈലുകള് നിലവിലുണ്ട്. ഉണ്ണിമുകുന്ദന്, മേക്കപ്പ്മാന് പട്ടണം റഷീദ് എന്നിവരുടെ പേരില് വ്യാജ അക്കൗണ്ട് ഉണ്ടെന്ന് അവര് പറഞ്ഞിട്ടുണ്ട്. എന്നാല് മോശമായ രീതിയില് ഉപയോഗിക്കാത്തത് കൊണ്ട് പരാതി നല്കുന്നില്ല.

Share.

About Author

Comments are closed.