സവാളയരിഞ്ഞു പച്ചമുളകും ചിലപ്പോള് തക്കാളിയും കറിവേലിപ്പിലയുമൊക്കെയിട്ടു തയാറാക്കുന്ന ഓംലെറ്റാണ് നമുക്കു സുപരിചിതമായിട്ടുള്ളത്. അഞ്ഞൂറു വര്ഷങ്ങള്ക്കു മുമ്പു ഫ്രാന്സില് അവതരിച്ച ഓംലറ്റിനു പക്ഷേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് വിവിധ രുചിഭേദങ്ങളുണ്ട്. അവയെക്കുറിച്ച്തമാഗൊയാകി, ജപ്പാന്
ചതുരത്തിലാണ് ഈ മുട്ടവിഭവം തീന്മേശയിലെത്തുക. മുട്ടയ്ക്കൊപ്പം പഞ്ചസാരയും വെള്ളവും അല്പം റൈസ് വിനാഗിരിയും ചേര്ക്കുന്നതാണ് വ്യത്യസ്ത രുചി നല്കുന്നത്. ടോര്ട്ടില ഡി പടടാസ്, സ്പെയിന്
മുട്ടയ്ക്കൊപ്പം എണ്ണയില് മൂപ്പിച്ച ഉരുളക്കിഴങ്ങും സവാളയും കുരുമുളകും ചേര്ത്താണ് ഈ ഇനം തയാറാക്കുക. ഏറെ നേരത്തെ പ്രയത്നം ഈ ഓംലെറ്റ് തയാറാക്കാന് വേണം. കനവും കൂടുതലായിരിക്കും. ഫിറ്റാറ്റ, ഇറ്റലി
ഇന്ത്യന് ഓംലെറ്റിനോട് ഏറെ സാദൃശ്യമുള്ളതാണ് ഈ വിഭവം. പച്ചക്കറികള് മുറിച്ചിട്ടും പാസ്തയടക്കം ചേര്ത്തുമാണ് രുചി വര്ധിപ്പിക്കുന്നത്. കുറഞ്ഞ തീനാളത്തില് വൃത്താകൃതിയിലാണ് ഫിറ്റാറ്റ തയാറാക്കുക
ഓംലെറ്റ, ഗ്രീസ്
വേവിച്ച പച്ചക്കറിയും പാസ്തയും സോസും ചേര്ത്താണ് ഗ്രീസിലെ സവിശേഷമായ ഓംലെറ്റ ഓംലെറ്റ് തയാറാക്കുന്നത്. ചില അവസരങ്ങളില് പ്രധാനഭക്ഷണമായി വരെ ഓംലെറ്റ ഉപയോഗിക്കാറുണ്ട് ഗ്രീക്കുകാര്.
ഫ്രഞ്ച് ഓംലെറ്റെ, ഫ്രാന്സ്
പതിനേഴാം നൂറ്റാണ്ടില് ലോകത്ത് ആദ്യമായി ഓംലെറ്റ് തയാറാക്കിയത് ഫ്രാന്സിലാണ്. വേവിച്ച മീന് കഷ്ണം, സവാള, തക്കാളി, പച്ചക്കറികള്, ചീസ് എന്നിവയും ഇതില് ഉപയോഗിക്കും. പേര്ഷ്യന് ഓംലെറ്റ്, ഇറാന്
ഇറാനില് സുപരിചിതമായ പേര്ഷ്യന് ഓംലെറ്റില് തക്കാളിയാണ് മുട്ടപോലെ പ്രധാനമായ ചേരുവ. മഞ്ഞപ്പൊടിയും ചേര്ക്കും. പ്രാതലായാണ് പേര്ഷ്യന് ഓംലെറ്റ് പൊതുവായി ഉപയോഗിക്കുന്നത്. മലയാളസിനിമയുടെ പ്രിയപ്പെട്ടവര് പലരും സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. പലര്ക്കും അറിയില്ല, എന്തിനായിരുന്നു അതെന്ന്. പലരുടെയും ആത്മഹത്യാ വാര്ത്ത മലയാള സിനിമാ പ്രേക്ഷകര് ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രുചിയേറിയ ആറ് ഓംലറ്റുകള്
0
Share.