ദിവസവും ഇരുപത്തഞ്ചു മിനുട്ട് നടക്കാന് കഴിഞ്ഞാല് അത്ര പെട്ടെന്നൊന്നും മരിക്കില്ല. കുറഞ്ഞത.് ഏഴു വര്ഷത്തേക്ക് ആയുസ് നീട്ടിക്കിട്ടുമെന്നാണ് ഡോക്ടര്മാര് പറയുന്നത്. അമ്പതു വയസിലും അറുപതു വയസിലുമുണ്ടാകുന്ന ഹൃദ്രോഗങ്ങള് ഒഴിവാക്കാന് ഏറ്റവും വലിയ വ്യായാമവും ഈ നടപ്പുതന്നെയാണെന്നാണ് ഡോക്ടര്മാരുടെ പക്ഷം. യൂറോപ്യന് സൊസൈറ്റി ഓഫ് കാര്ഡിയോളജിയില് ജര്മനിയിലെ സാര്ലാന്ഡ് സര്വകലാശാലയിലെ വിദഗ്ധര് അവതരിപ്പിച്ച റിപ്പോര്ട്ടിലാണ് നടപ്പിന്റെ മാഹാത്മ്യം വ്യക്തമാകുന്നത്.മുപ്പതിനും അറുപതിനും ഇടയില് പ്രായമുള്ള പുകവലിക്കാത്തവരിലാണ് പഠനം നടത്തിയത്. സ്ഥിരമായി വ്യായാമം നടത്തുന്നവരില് അകാല വാര്ധക്യം ഉണ്ടാകുന്നതും ഒഴിവാകും. കൃത്യമായി വ്യായാമം ചെയ്താല് പ്രായം തൊണ്ണൂറിലെത്തിയാലും ശരീരം കണ്ടാല് എഴുപതേ തോന്നിക്കൂവെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി നടക്കുന്നതിലൂടെ ശരീരകോശങ്ങള്ക്കു പ്രായം വര്ധിക്കുന്നതിന്റെ വേഗം കുറയുമെന്നാണ് കണ്ടെത്തല്. നടപ്പ് നല്ലൊരു ആന്റി ഡിപ്രസന്റുമാണ്. ലോകത്ത് കൂടുതല് ആളുകള് മരിക്കുന്ന ഹൃദയാഘാതം മൂലമാണ്. പതിവായി നടക്കുന്നവര്ക്കു ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് സ്ഥിരമായി നടക്കുന്നവര്ക്ക് കൂടുതല് കാലം ജീവിക്കാമെന്നാശ്വസിക്കാം. നടപ്പൊരു ശീലമല്ലാത്തവര് ഇനിയെങ്കിലും നടക്കാന് ശീലിക്കുക. ജീവിതം നീട്ടിക്കിട്ടും
ദിവസം 25 മിനുട്ട് നടന്നാല് ആയൂസ് നീട്ടിക്കിട്ടുന്നത് ഏഴു വര്ഷം
0
Share.