കാൽബുർഗി വധം; പ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

0

ബംഗളൂരു: കന്നഡ സാഹിത്യകാരൻ എംഎം കാൽബുർഗി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ട് പേരുടെ രേഖാ ചിത്രങ്ങൾ കർണാടക പൊലീസ് പുറത്തുവിട്ടു. കൊലനടന്ന ദിവസം രാവിലെ കല്യാനഗറിലെ അദ്ദേഹത്തിന്റെ വസതിയിയ്ക്കു സമീപം സംശയാസ്പദമായ രീതിയിൽ കണ്ട രണ്ടു പേരുടെ രേഖാചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. അയൽവാസികളായ ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.കേസ് അന്വേഷണം ഏറ്റെടുത്ത സി.ഐ.ഡി ഉദ്യോഗസ്ഥർ ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ശൈവരെ നിന്ദിക്കുന്ന പുസ്തകമെഴുതിയെന്ന പേരിൽ വിമർശനങ്ങളേറ്റുവാങ്ങിയ വിവാദ കന്നഡ എഴുത്തുകാരൻ കാൽബുർഗി(77) അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

Share.

About Author

Comments are closed.