സ്റ്റേജ് ഷോയ്ക്കായി ജയറാമും സംഘവും അമേരിക്കയിലേയ്ക്ക്. നാദിർഷായാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. പ്രിയാമണി, രമേശ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ഉണ്ണി മേനോൻ തുടങ്ങിയവരും സംഘത്തിലുണ്ട്. കോമഡിഷോയും ഗാനമേളയുമാണ് ഈ സ്റ്റേറ്റ് ഷോയുടെ ഹൈലൈറ്റ്. ഇതിനുമുമ്പ് നിരവധി സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തിട്ടുണ്ട് നാദിർഷാ. മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നാദിർഷ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ വർക്കുകൾ ഏറക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു. ഒക്ടോബർ ര ണ്ടിന് സംഘം മട ങ്ങിയെത്തുംസോൾട്ട് ആന്റ് പെപ്പർ ലുക്കിൽ അനൂപ്2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോൻ വീണ്ടും സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ എത്തുന്നു. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തിലാണ് അനൂപ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അനൂപ് തന്നെയാണ് തന്റെ പുതിയ ഭാവത്തിലുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പൃഥ്വിരാജും മിയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ജയറാമും സംഘവും അമേരിക്കയിലേയ്ക്ക്
0
Share.