കേരളത്തിന് ഹൈക്കോടതി ബഞ്ച് വേണമോ

0

തിരുവനന്തപുരം – ഹൈക്കോടതി ബഞ്ച് കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന് ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. കാരണം ചില അഭിഭാഷകരുടെ അട്ടിമറി മൂലമാണെന്ന് കരുതുന്പോഴും ബഞ്ചിനുള്ള ശ്രമം തകൃതിയായി നടക്കുകയാണ്.

ഏതാണ്ട് ഒരു വര്‍ഷത്തോളം അഭിഭാഷകരും, രാഷ്ട്രീയ ഭേദമില്ലാതെ രാഷ്ട്രീയക്കാരും പ്രക്ഷോഭം നടത്തിയെങ്കിലും ഹൈക്കോടതി ബഞ്ച് കേരളത്തിന് അന്യമായി തുടരുകയാണ്.  കേരളത്തിലെ ഒരു വിഭാഗം അഭിഭാഷക ലോബി നടത്തുന്ന അട്ടിമറിമൂലമാണ് ബഞ്ച് വരാന്‍ വൈകുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും ഈ അട്ടിമറി ശ്രമത്തിന് ഒത്താശ നല്‍കുകയാണെന്ന് വിശ്വസിക്കുന്നവരും ഇല്ലാതില്ല. കൂടാതെ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിന്‍റെ കീഴിലുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരാണ് ഹൈക്കോടതി ബഞ്ചിനെതിരെ തയ്യാറെടുക്കുന്നത്.

സര്‍ക്കാര്‍ കേസുകള്‍ നടത്തുന്നതിന് ഹൈക്കോടതിയില്‍ പോകുന്നത് നിയമവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. അവര്‍ തിരുവനന്തപുരത്തു നിന്നും കേസുകാര്യങ്ങള്‍ക്കായി ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ തലസ്ഥാനത്തു നിന്നും പുറപ്പെടും. ഈ യാത്രയില്‍ സര്‍ക്കാര്‍ അവധി നല്‍കുകയുൺ, യാത്ര ചെലവുകള്‍ നല്‍കുകയും പതിവാണ്. ഈ ഇനത്തില്‍ ഒരു വലിയ തുക സര്‍ക്കാരില്‍ നിന്നും എഴുതി വാങ്ങുകയും ചെയ്യാം. എന്നാല്‍ ഒരാള്‍ മാത്രമായിരിക്കും ഹൈക്കോടതിയില്‍ എത്തിച്ചേരുന്നത്.  ബാക്കിയുള്ളവര്‍ വീടുകളില്‍ സുഖവാസം നടത്തുകയാണ്. ഈ രീതിയില്‍ ഓരോമാസവും വന്‍തുക സര്‍ക്കാരിന് നഷ്ടമാവുകയാണ്. ഇക്കൂട്ടര്‍ നടത്തുന്ന അട്ടി മറിയില്‍ ഹൈക്കോടതി ബഞ്ച് വരാന്‍ വൈകുന്നത്.  ഇന്നേവരെ ഹൈക്കോടതി ബഞ്ചിന്‍റെ ഒരു ഫയലും സര്‍ക്കാരില്‍ നിന്നും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും എത്തിയിട്ടില്ല.  കാരണം നിയമപരമായി ഇന്നേവരെ യാതൊരു ഫയലും നീങ്ങിയിട്ടില്ലെന്നാണറിയുന്നത്.

ഹൈക്കോടതി ബഞ്ച് വരുന്നതുമൂലം സര്‍ക്കാരിന് മാസംതോറും ലക്ഷക്കണക്കിന് രൂപയുടെ ചെലവ് വഹിക്കേണ്ടിവരും. ജഡ്ജിമാരുടെ ശന്വളം, അവര്‍ക്ക് താമസിക്കുവാന്‍ വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഒരു വന്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളെ നിയമിക്കുകയും വേണം. ഇവയുടെ ചെലവാണെങ്കില്‍ വന്‍ തുകയും വേണം. ഹൈക്കോടതി ബഞ്ചില്‍ കേസ് ഫയലിംഗ് മാത്രമേ നടക്കുകയുളഅളൂ. ബാക്കി കാര്യങ്ങളെല്ലാം കൊച്ചിയിലെ കോടതിയിലാണ് നടക്കേണ്ടത്. ഈസാഹചര്യത്തില്‍ സര്‍ക്കാരിനും ഹൈക്കോടതി ബഞ്ച് വരുന്നതില്‍ താല്പര്യമില്ലെന്നാണറിയുന്നത്. സര്‍ക്കാരിനെ ബോധ്യപ്പെടുത്തുവാന്‍ പല അഭിഭാഷകരും നിയമവകുപ്പ് മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര നിയമവകുപ്പ് മന്ത്രിയും, സുപ്രീം കോടതിയും, കേരള ഹൈക്കോടതിയും ഒത്തൊരുമിച്ചു ഒരു തീരുമാനം കൈക്കൊണ്ടാല്‍ മാത്രമേ സംസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്വപ്നസാഫല്യമാവുകയുള്ളൂ.

ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രേഖാമൂലം സുപ്രീംകോടതിയില്‍ ഒരു നിവേദനം നല്‍കിയിരുന്നു. എന്തെന്നാല്‍ കേരളത്തില്‍ ഹൈക്കോടതി ബഞ്ച് ആവശ്യമില്ലെന്നായിരുന്നു. ആ നിവേദനത്തിന്‍റെ ചുവട് പിടിച്ചാണ് ബഞ്ചിന് ചുവപ്പ് നാട വീണത്. അതിന്‍റെ പ്രതിധ്വനി ഇപ്പോഴും അലയടിക്കുകയാണ്. അതേസമയം കര്‍ണ്ണാടകത്തിലും, തമിഴ്നാട്ടിലും.രണ്ട് ഹൈക്കോടതി ബഞ്ചുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. അവിടെ മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് രണ്ടു ബഞ്ചുകള്‍ അനുവദിച്ചത്. കേരളത്തിലെ എം.പിമാരും, എം.എല്‍.എ.മാരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ ഉടന്‍ തന്നെ ബഞ്ച് അനുവദിക്കുന്നതാണ്.

കേരളത്തിലെ എൺ.പി.മാരും എം.എല്‍.എ.മാരും രണ്ടു തട്ടിലാണ്. ഭരിക്കുന്നവര്‍ ബഞ്ചിന് ശ്രമിക്കുന്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന പാരപണിയുന്ന സ്വഭാവമാണ് കേരള രാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. ഇതുമൂലമാണ് ഹൈക്കോടതി ബഞ്ച് സംസ്ഥാനത്ത് എത്താന്‍ വൈകുന്നത്. അഭിഭാഷക സമരം ചെയ്തു മടുത്തതോടെ ഇപ്പോള്‍ പ്രക്ഷോഭണങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്. ഇപ്പോഴും ബഞ്ച് വരുമെന്ന ദിവാസ്വപ്നത്തിലാണ് സംസ്ഥാനത്തെ അഭിഭാഷകര്‍. ആദ്യം കേരളത്തിലെ മന്ത്രിതലത്തില്‍ നിന്നായിരിക്കണം ഹൈക്കോടതി ബഞ്ചിന്‍റെ തുടക്കം കുറിക്കേണ്ടത്.  തുടര്‍ന്നുള്ള നിയമനനടപടികള്‍ കോടതിയാണ് നിര്‍വ്വഹിക്കേണ്ടത്. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് പല നേതാക്കളും ആവശ്യപ്പെടുന്നതല്ലാതെ രേഖാമൂലം യാതൊരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നാണറിയുന്നത്. ഈ സമീപനമാണ് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെങ്കില്‍ ഒരു കാലത്തും ഹൈക്കോടതി ബഞ്ച് തലസ്ഥാനത്ത് വരികയില്ലെന്ന് ഉറപ്പാണ്.  കോടതിക്ക് വേണ്ടി ജില്ലാ കോടതി വളപ്പില്‍ ഒഴിച്ചിട്ടിരിക്കുന്ന കെട്ടിടവും മറ്റും കാട് കയറി നശിക്കുകയേയുള്ളൂ.  ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയ്ക്ക് ഏതാണ്ട് ഒരു വര്‍ഷവും ഏതാനും ദിവസങ്ങളും മാത്രം അവശേഷിക്കുകയാണ്.  ഈ സമയത്ത് രാഷ്ട്രീയ കാര്യങ്ങള്‍ക്കു മാത്രമാണ് പ്രസക്തി.  ഹൈക്കോടതി ബഞ്ച് വീണ്ടും തുടങ്ങിയിടത്തു തന്നെ കിടക്കും.

Share.

About Author

Comments are closed.