ദേശീയ അവാർഡ് ജേതാവായ ഡോ.ബിജുവിന്റെ സിനിമയിൽ യുവനടൻ നിവിൻ പോളി നായകനാവുന്നു. സാമൂഹ്യവും കാലിക പ്രാധാന്യമുള്ളതുമായ സിനിമയാണ് ഇതെന്നാണ് സൂചന. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന വലിയ ചിറകുള്ള പക്ഷികൾ എന്ന സിനിമയാണ് ബിജു ഇപ്പോൾ ചെയ്യുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനു ശേഷമാവും നിവിനുമായുള്ള സിനിമ തുടങ്ങുക. അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.എൻഡോസൾഫാൻ വിഷയം പ്രമേയമാക്കുന്ന വലിയ ചിറകുള്ള പക്ഷികൾ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് എത്തുന്നത്. എൻഡോസൾഫാൻ വിഷയത്തിൽ ഒരു ഫോട്ടോഗ്രാഫർ പത്തു വർഷമായി ഗവേഷണം നടത്തി കണ്ടെത്തുന്ന കാര്യങ്ങളിലൂടെയാണ് സിനിമ മന്നോട്ട് പോകുന്നത്
ഡോ.ബിജുവിനൊപ്പം നിവിൻ
0
Share.