ഇന്ത്യ – യുഎഇ സംയുക്ത കമ്മിഷന് യോഗം ഡല്ഹിയില് തുടങ്ങി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും യു.എ.ഇ. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന് സായിദ് അല് നഹ്യാന്റേയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്ച്ചകളില് പങ്കെടുക്കുന്നത്. രാവിലെ ഡല്ഹിയിലെത്തിയ അല് നഹ്യാന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം ചര്ച്ച നടത്തും.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. സന്ദര്ശിച്ചതിന്റെ തുടര്ച്ചയായാണ് ഉന്നതതല സംഘം ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്ധിപ്പിക്കുകയും നിക്ഷേപ സാഹചര്യങ്ങള് മെച്ചപ്പെടുത്തുകയുമാണ് ചര്ച്ചയുടെ പ്രധാന ലക്ഷ്യം. തീവ്രവാദത്തെ നേരിടുന്നതിനുള്ള നടപടികളും ചര്ച്ചയാവും
ഇന്ത്യ – യുഎഇ സംയുക്ത കമ്മിഷന് യോഗം തുടങ്ങി
0
Share.