അഞ്ചു മേഖലകളിലെ സഹകരണത്തിന് ഇന്ത്യ-യു.എ.ഇ ധാരണാപത്രം ഒപ്പിട്ടു

0

ടൂറിസം, ഉന്നതവിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന് തുടങ്ങി അഞ്ചു മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യു.എ.ഇയും ധാരണാപത്രം ഒപ്പിട്ടു. ഭീകരവാദത്തെ യോജിച്ചു നേരിടാന് ഇന്ത്യയും യു.എ.ഇയും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ തന്ത്രപരമായ പങ്കാളിയാണെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാന് പറഞ്ഞു. ഡല്ഹിയില് ചേര്ന്ന ഇന്ത്യ യു.എ.ഇ. സംയുക്ത കമ്മിഷന് യോഗത്തിലാണ് ടൂറിസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ടെലികമ്യൂണിക്കേഷന്, തുടങ്ങിയ മേഖലകളില് സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രം ഇരുരാജ്യങ്ങളും കൈമാറിയത്. ആഗോളതലത്തില് ഭീകരവാദം നേരിടാന് ഐക്യരാഷ്ട്രസഭയില് ഇന്ത്യ മുന്നോട്ടുവച്ച നിര്ദേങ്ങള് യാഥാര്ഥ്യമാക്കുനന്തിന് ഇന്ത്യ യു.എ.ഇയുടെ പിന്തുണ തേടി. മെയ്ക്ക് ഇന് ഇന്ത്യ പദ്ധതിയിലൂടെ, ഇന്ത്യയിലെ 25 മേഖലകളില് നിക്ഷേപം നടത്താന് യു.എ.ഇയിലെ വ്യവസായികള്ക്ക് അവസരമുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വാണിജ്യബന്ധം മെച്ചപ്പടുത്താന് ലക്ഷ്യമിട്ട് ഇന്ത്യയും യു.എ.ഇയും ചേര്ന്ന് പുതിയ ബിസിനസ് കൗണ്സിലിനും രൂപംനല്കി. രാവിലെ ഡല്ഹിയിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാനെ കേന്ദ്രസഹമന്ത്രി റാവു ഇന്ദര്ജിത് സിങ് പാലം വിമാനത്താവളത്തില് സ്വീകരിച്ചു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും യു.എ.ഇ. വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദം പുതിയ തലത്തിലേക്കുയര്ത്താന് യു.എഇ. വിദേശകാര്യമന്ത്രിയുടെ സന്ദര്ശനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്.

Share.

About Author

Comments are closed.