രണ്ടാം വരവില് മഞ്ജു വാര്യര്ക്ക് അടുത്ത റോള് ഐപിഎസ് ഓഫീസറുടേത്. തൊഴില് സ്വഭാവവും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും വനിതാ ഐപിഎസ് ഓഫീസര്മാര് ഒന്നിച്ചുകൊണ്ടുപോകുന്നതെന്നു ആര് നിശാന്തിനിയെയും ബി സന്ധ്യയെയും കണ്ടു പഠിക്കാനാണ് മഞ്ജുവാര്യരുടെ തീരുമാനം. രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുക. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് നായകന്മാര്.പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് അരുണ്ലാല് രാമചന്ദ്രനാണ് തിരക്കഥയൊരുക്കുന്നത്. ഹൗ ഓള്ഡ് ആര് യുവിനും എന്നും എപ്പോഴിനും ശേഷം മഞ്ജുവിന്റെ റോളായിരിക്കുമെന്നാണ് സൂചന. സൈക്കോളജിക്കല് ത്രില്ലറായിരിക്കും സിനിമയെന്നാണ് അറിയുന്നത്. ഒപ്പം ഒരു ഐപിഎസ് ഓഫീസര് വ്യക്തിപരമായി നേരിടുന്ന പ്രതിസന്ധികളും ചിത്രത്തില് പ്രമേയമാകും.മൂന്നു താരങ്ങള്ക്കും തുല്യ പ്രാധാന്യമുള്ളതായിരിക്കും സിനിമ. അടുത്തമാസം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. ബോളിവുഡില് ശ്രദ്ധേയനായ സന്തോഷ് തുണ്ടിയിലാണ് കാമറ. സംഗീതം ഷാന് റഹ്മാനും.
ഐപിഎസുകാരിയാകാന് മഞ്ജുവാര്യര്
0
Share.