വേണു തോന്നയ്ക്കലിന് കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാരം. പ്രശസ്തിപത്രവും പുരസ്കാരവും സമ്മാനിച്ചു. പുരസ്കാര സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കവി മധുസൂദനന്‍ നായര്‍ കുഞ്ഞുണ്ണി മാസ്റ്ററെക്കുറിച്ച് ബാലഗോകുലത്തിന്‍റെ പുരസ്കാര സമ്മേളനത്തില്‍ കൊച്ചുവാക്കുകളില്‍ കടലിലൊരുക്കുന്ന വേദാന്തമാണെന്ന് മാഷിന്‍റെ കവിതകളില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പുസ്തകങ്ങളുടെ എഴുത്തുകാരനും നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയിട്ടുള്ള തുമായ വേണു തോന്നയ്ക്കലിനാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹനായത്. പ്രശസ്ത സംവിധായകന്‍ ശ്രീകുമാരന്‍തന്പി വേണു തോന്നയ്ക്കലിനെ അവാര്‍ഡ് സമ്മാനിക്കുകയും, പ്രശംസാപത്രം എം.എം. അയ്യപ്പന്‍ മാസ്റ്റര്‍ നല്‍കി ആദരിക്കുകയും ചെയ്തു.
ബാലഗോകുലത്തിന്‍റെ പ്രസാദകവിഭാഗമായ ബാലസാഹിതി പ്രകാശമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ചടങ്ങില്‍ അദ്ധ്യക്ഷന്‍ പി നാരായണകുറുപ്പും, മറുപടി പ്രസംഗം വേണു തോന്നയ്ക്കലും, കുഞ്ഞുണ്ണി സ്മാരക പ്രഭാഷണം എന്‍. ഹരീന്ദ്രന്‍ മാസ്റ്ററും കൃതജ്ഞത റ്റി വീണയും പറഞ്ഞു.