വസ്ത്രവും ഷൂസും വീണ്ടും ധരിക്കുന്നത് ഒഴിവാക്കാൻ ജന്നിഫർ തന്ത്രം

0

ടിയും ഗായികയുമായ ജെന്നിഫർ ലോപ്പസിന്റെ ഷൂസിൽ ബാർ കോഡ് കണ്ട് അതെന്താണെന്നു ചോദിച്ചയാളോടു ജെന്നിഫർ പറഞ്ഞു–‘‘ ഓരോ ദിവസവും എന്തു ധരിക്കുന്നു എന്ന് കംപ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്താനാണിത്.’’ ഒരേ വസ്ത്രവും ഷൂസും വീണ്ടും ധരിക്കുന്നത് ഒഴിവാക്കാനുള്ള മാർഗം. ആ ജോലി കംപ്യൂട്ടറിനെ ഏൽപ്പിച്ചാൽ എന്തെളുപ്പം!കംപ്യൂട്ടറിൽ ഓരോ ദിവസവും ജെന്നിഫർ ധരിക്കുന്നവയുടെ ചിത്രങ്ങളും ശേഖരിച്ചുവയ്ക്കുന്നുണ്ട്. അത് എവിടെയാണു സൂക്ഷിച്ചിരിക്കുന്നത് എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം പ്രത്യേകം ജോലിക്കാരനെ നിയമിച്ചിട്ടുണ്ട്–എല്ലാം വസ്ത്രധാരണത്തിലെ പുതുമയ്ക്കുവേണ്ടി.

Share.

About Author

Comments are closed.