അനുരാഗം യൂട്യൂബിൽ ഹിറ്റ്

0

ഗായിക മഞ്ജരി ആദ്യമായി സംഗീത സംവിധാനം നിര്വ്വഹിച്ച് പാടി അഭിനയിച്ച മ്യൂസിക് വിഡിയോ യൂ ട്യൂബില് ഹിറ്റാകുന്നു.അനുരാഗം എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വിഡിയോയുടെ സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത് വി.കെ പ്രകാശാണ്.മൂന്നാറിന്റെ ദൃശ്യഭംഗിയിലാണ് അനുരാഗം പെയ്തിറങ്ങുന്നത്.കൈതപ്രത്തിന്റെ വരികള്ക്ക് മഞ്ജരിയുടെ സംഗീതം.വി കെ പ്രകാശ് മലയാളത്തില് ആദ്യമായി സംവിധാനം ചെയ്യുന്ന മ്യൂസിക് വിഡിയോ. പ്രത്യേകതകള് ഏറെയുണ്ട്.സംഗീതത്തോടുള്ള തന്റെ പ്രണയമാണീ പാട്ടെന്ന് മഞ്ജരി. കഴിഞ്ഞ 24നായിരുന്നു യൂ ട്യൂബിലെ വിഡിയോ ലോഞ്ച്.ഒറ്റ ദിവസം കൊണ്ട് ചിത്രീകരിച്ച വിഡിയോ ഇതിനകം ഒരു ലക്ഷത്തോളം പേര് കണ്ടു കഴിഞ്ഞു.

Share.

About Author

Comments are closed.