വില്ലുപുരത്തിന് സമീപം പാളം തെറ്റി, 34 പേർക്ക് പരുക്ക്.

0

എഗ്മോർ–മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ നാലു ബോഗികൾ തമിഴ്നാട്ടിലെ വില്ലുപുരത്തിന് സമീപം പാളം തെറ്റി, 34 പേർക്ക് പരുക്ക്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഏറ്റവുമടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ എട്ട് ട്രെയിനുകൾ വൈകിയാണ് ഒാടുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Share.

About Author

Comments are closed.