ബൈക്കുകളുമായി വന്ന കണ്ടെയ്നര് ലോറി വൈദ്യുതി ലൈനില് തട്ടി തീ പിടിച്ചു. 44 ബൈക്കുകള് കത്തി നശിച്ചു. ഇന്നലെ രാവിലെ 10.30നു യാക്കരതിരുനെല്ലായ് ബൈപാസ് റോഡില് ചടനാങ്കുറുശിയിലാണു സംഭവം.ഉത്തര്പ്രദേശിലെ സൂരജ്പൂരില്നിന്നു നഗരത്തിലെ ചക്കാന്തറയിലുള്ള ഷോറൂമിലേക്കു വന്ന കണ്ടെയ്നര് ലോറിക്കാണു തീപിടിച്ചത്. യമഹയുടെ ഇരുചക്രവാഹനങ്ങളാണു കണ്ടെയിനറിലുണ്ടായിരുന്നത്. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദേശീയപാത കണ്ണന്നൂരില്നിന്ന് പൂടൂര് മേഴ്സി കോളജ്വഴി ചക്കാന്തറയിലെ ഷോറൂമിലേക്ക് വരുന്നതിനിടയില് കണ്ടെയ്നര് ലോറി വഴിതെറ്റി, തങ്കം ആശുപത്രി റോഡ് വഴി യാക്കരയിലേക്ക് പോവുകയായിരുന്നു. ഈ ഭാഗത്ത് വൈദ്യുതി ലൈനുകള് താഴ്ന്ന നിലയിലാണ്. പാലക്കാടുനിന്ന് എത്തിയ ഫയര്ഫോഴ്സിന്റെ മൂന്നു യൂണിറ്റ് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്. കണ്ടെയ്നര് ലോറിയിലെ മുകളിലുള്ള തട്ടില് യമഹ റേയ് 24 സ്കൂട്ടറുകളും താഴെ ഫെയ്സര് എന്ന 20 മോട്ടോര് ബൈക്കുകളുമാണ് സൂക്ഷിച്ചിരുന്നത്. തീ പിടിത്തത്തില് 44 വാഹനങ്ങളില് മുകള്തട്ടിലെ 24 സ്കൂട്ടറുകള് പൂര്ണമായും കത്തിനശിച്ചു.
കണ്ടെയ്നര് ലോറി വൈദ്യുതി ലൈനില് തട്ടി തീപിടിച്ച് 44 ബൈക്കുകള് കത്തിനശിച്ചു
0
Share.