വിശ്വേശ്വരയ്യാ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അവാർഡ് ബിബാലചന്ദ്രന് നൽകി ആദരിച്ചു..എസ് ബാലചന്ദ്ര

0

ന്തിരുവനന്തപുരം: ബാംഗ്ളൂർ വിശ്വേശ്വരയ്യാ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഭാരത് സേവക് സമാജ് ജനറൽ സെക്രട്ടറി ബി.എസ്. ബാലചന്ദ്രന് നൽകി ആദരിച്ചു. തൊഴിൽ വിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ വ്യാപന രംഗത്തും മൈക്രോഫിനാൻസ് മേഖലയിൽ പ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്നതിലും കാണിച്ച മികവാണ് ബി.എസ്. ബാലചന്ദ്രനെ പുരസ്കാരത്തിന് അർഹനാക്കിയത്. ബാംഗ്ളൂർ വിശ്വേശ്വരയ്യാ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ആദ്യമായാണ് ഒരു മലയാളിയെ ഇത്തരത്തിൽ പുരസ്കാരം നൽകി ആദരിക്കുന്നത്. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. എച്ച്. മഹേഷപ്പ പുരസ്കാരം നൽകി. ലോക്സഭാ സമിതി അഡ്വൈസർ രഘുനന്ദൻ ശർമ്മ, ഡോ.എൽ. വിജയകുമാർ, എസ്.ജെ. അമലൻ, ഡോ. ഗായത്രി റെഡ്ഡി എന്നിവർ പങ്കെടുത്തു.

Share.

About Author

Comments are closed.