തുടങ്ങിതിരുവനന്തപുരം: കേരള സ്ത്രീപഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഫീമെയ്ൽ ഫിലിം ഫെസ്റ്റിവൽ ഈ മാസം 24 മുതൽ 27 വരെ തിരുവനന്തപുരത്ത് നടക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, ഷോർട്ട്ഫിലിം, ഡോക്യുമെന്ററി വിഭാഗങ്ങളിൽ പ്രദർശനമുണ്ടാകും.സിനിമയുമായി ബന്ധപ്പെട്ട സെമിനാറുകളും നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് ഫെസ്റ്റിവലിൽ പങ്കെടുക്കാം. 200രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്യണം. ഈ മാസം 18ന് മുമ്പ് ഫോണിലൂടെ പേര് രജിസ്റ്റർ ചെയ്യാം. ബന്ധപ്പെടേണ്ട ഫോൺനമ്പർ: 0471- 2578809
ഫീമെയ്ൽ ഫിലിം ഫെസ്റ്റിവൽ:രജിസ്ട്രേഷൻ
0
Share.