ബോളിവുഡ് ഗായകനും സംവിധായകനുമായ ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. ഇന്നലെ അർധരാത്രിയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗബാധിതനായ ആദേശ് അന്ധേരിയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്നു.2011ലാണ് അദേശിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ‘ഛൽതേ ഛൽതേ’, ‘ഭഗവാൻ’, ‘കഭീ ഖുഷി കഭീ ഖം’ എന്നീ ചിത്രങ്ങളിലെ സംഗീതത്തിലൂടെയാണ് ആദേശ് ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ റിലീസ് ചെയ്ത ‘വെൽക്കം ബാക്ക്’ എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി പ്രവർത്തിച്ചത്. നൂറോളം ചിത്രങ്ങൾക്ക് വേണ്ടി സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. ‘സാ രീ ഗാ മാ പാ’ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായും പ്രവർത്തിച്ചിട്ടുണ്ട്.
ബോളിവുഡ് ഗായകൻ ആദേശ് ശ്രീവാസ്തവ അന്തരിച്ചു
0
Share.