പൈതൃകത്തിന്റെ പ്രൗഢിയുമായി കനകക്കുന്ന് കൊട്ടാരം

0

– തിരുവനന്തപുരത്തെ പഴയ കാലം മുതല് പ്രവര്ത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തെ പൈതൃകം നിലനിര്ത്തി നവീകരിക്കുകയാണ്.തിരുവനന്തപുരം കാഴ്ച ബംഗ്ലാവിനോടനുബന്ധിച്ച് രാജഭരണകാലത്ത് നിര്മ്മിച്ച സാംസ്കാരിക കേന്ദ്രമാണ് കനകകുന്നില് നിലനില്ക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിമാര്, സാംസ്കാരിക നായകന്മാര് തുടങ്ങിയവര് പങ്കെടുക്കുന്ന പരിപാടികള്. പുസ്തകപ്രദര്ശനങ്ങള് മറ്റു ആകര്ഷികമായ പരിപാടികള് ദിനംപ്രതി നടക്കുന്ന രാജപ്രൗഢിയുള്ള ഒരു കേന്ദ്രമാണ് കനകകുന്ന് കൊട്ടാരം. ഇന്നും രാജകീയ പ്രൗഢിയില് നഗരത്തിന്റെ ഹൃദയഭാഗത്ത് പഴമയുടെ ഓര്മ്മകള് വിളിച്ചറിയിച്ചുകൊണ്ട് ആഥിദേയരെ സ്വാഗതം ചെയ്തുകൊണ്ട് തലയുയര്ത്തി നില്ക്കുകയാണ്. തലസ്ഥാനത്തിന്റെ സാംസ്കാരിക പരിപാടികളുടെ മുഖ്യസാക്ഷിയാണ് കനകകുന്ന്. കേരളത്തിലെ പ്രമുഖരെല്ലാം ഒത്തുകൂടി പല പരിപാടികരള്ക്കും രൂപം നല്കുന്നതും ഈ രാജകീയ സൗദം എന്ന് വിശേഷിപ്പിക്കുന്ന കനകകുന്നാണ്.
സാംസ്കാരിക ചര്ച്ചകള് ഭൂരിപക്ഷവും നടക്കുന്നത് കനകക്കുന്നിലായിരിക്കും. ഇന്നും സാംസ്കാരികനായകരെ തേടിമാടിവിളിക്കുന്ന കനകക്കുന്ന് സര്ക്കാര് നവീകരിക്കുകയാണ്. പഴയ പൈതൃകത്തെ നിലനിര്ത്തിക്കൊണ്ടുള്ള നവീകരണ പ്രക്രീയയാണ് നടക്കുന്നത്. കൊത്തുപണികളും ആകര്ഷകമായ വര്ണ്ണങ്ങളും ഉള്പ്പെടുത്തി കനകക്കുന്ന് നവീകരിക്കുകയാണ്. രാജാവിന്റെ കാലത്തെ പുരാണങ്ങള്ക്ക് ഒരു കോട്ടവും തട്ടാതെയുള്ള പുതുക്കു പണി തകൃതിയായി നടക്കുകയാണ്. വൈകുന്നേരങ്ങളില് നടക്കാനിറങ്ങുന്ന കുടുംബങ്ങള്ക്ക് വിശ്രമിക്കുന്നതിനും മനസ്സിന് കുളിര്മ്മട അനുഭവിക്കുന്നതിനും കനകകുന്നിന്റെക സാനിദ്ധ്യം അതീവ ഊഷ്മളമാണ്. കുട്ടികള്ക്കും ഇവിടെ ആനന്ദോത്സവമാണ്. കനകകുന്നിന്റെന ഉള്പ്രാദേശം ഏതു സമയവും തണുപ്പ് അനുഭവിക്കുന്ന ഒരു അനുഭൂതിയാണ്.ഏതാനും ദിവസങ്ങള് കഴിയുന്പോള് പൈതൃകത്തിന്റെമ പ്രൗഢിയോടെ കനകകുന്ന് കൊട്ടാരം ജനഹൃദയങ്ങളിലേയ്ക്ക് നുഴഞ്ഞു കയറുന്നതിനുള്ള ഒരു മഹാത്ഭുതമായി മാറുകയാണ്. നവീകരണ പ്രക്രിയ തകൃതിയില് നടക്കുകയാണ്. ഇതിന് യാതൊരു വിഘ്നവും വരാതിരിക്കുന്നതിന് വകുപ്പ് മന്ത്രി പ്രത്യേകം ശ്രദ്ധിക്കുകയാണ്.

Share.

About Author

Comments are closed.