കമ്പത്ത് കഞ്ചാവിന്റെ മൊത്തവിതരണക്കാര് കുട്ടികളും സ്ത്രീകളുമെന്നതിന് എക്സൈസിന്റെ സ്ഥിരീകര

0

തമിഴ്നാട്ടിലെ കമ്പത്ത് കഞ്ചാവിന്റെ മൊത്തവിതരണക്കാര് കുട്ടികളും സ്ത്രീകളുമെന്ന മനോരമ ന്യൂസ് റിപ്പോര്ട്ട് സ്ഥിരീകരിച്ച് എക്സൈസ്. കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഏറിയപങ്കും വിതരണം ചെയ്യുന്നത് മനോരമ ന്യൂസ് ദൃശ്യങ്ങള് സഹിതം പുറത്തുവിട്ട കമ്പത്തെ മൊത്തകച്ചവടക്കാരായ അമ്മയും മകനും. പ്രതികളെ കണ്ടെത്താന് എക്സൈസിനെ സഹായിച്ചത് മനോരമ ന്യൂസ് സംഘം ഒളിക്യാമറയില് പകര്ത്തിയ ദൃശ്യങ്ങള്. കഞ്ചാവിന്റെ മൊത്തവിതരണക്കാരായ അമ്മയെയും മകനെയും കണ്ടെത്താന് എക്സൈസിനെ സഹായിച്ചത്. കുരങ്ങുമായന് തെരുവില് പരസ്യമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇവരുടെ ദൃശ്യങ്ങള് തെളിവുകള് സഹിതം ഞ്ഞങ്ങള് പുറത്തുവിട്ടിരുന്നു. ഇന്നലെ നാല് കിലോ കഞ്ചാവുമായി പിടിയിലായ മലപ്പുറം ജില്ലയിലെ മൊത്തവിതരണക്കാരായ അബ്ദുള് മുനീറും ഹൈദരും എക്സൈസിനോട് ഇത് തുറന്ന് സമ്മതിക്കുകയും ചെയ്തു. കഞ്ചാവ് നല്കിയത് കുരങ്ങുമായന് തെരുവിലെ അമ്മയും മകനുമാണെന്ന് പ്രതികള് എക്സൈസിന് മൊഴി നല്കി. സംശയം തോന്നിയ എക്സൈസ് സംഘം ഇതോടെ മനോരമ ന്യൂസിന്റെ സഹായം തേടി. മനോരമ ന്യൂസ് ഒളിക്യാമറയില് പകര്ത്തിയ ദൃശ്യങ്ങളുമായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികള് ഇരുവരെയും തിരിച്ചറിഞ്ഞത്. കുട്ടികളെ വിട്ട് കച്ചവടം ഉറപ്പിച്ചശേഷം വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കഞ്ചാവ് കൈമാറുന്നത്. കിലോയ്ക്ക് 6500രൂപ വീതം നല്കിയാണ് മലപ്പുറം സ്വദേശികള് കഞ്ചാവ് വാങ്ങിയത്. മലപ്പുറത്തെ മൊത്തവിതരണക്കാരായ ഇവര് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നതെന്നും ഈ കുടുംബത്തില് നിന്നുതന്നെ. ദൃശ്യങ്ങള് തെളിവുകളായുണ്ടായിട്ടും തമിഴ്നാട് പൊലീസിന്റെ സഹകരണമില്ലാത്തതിനാല് ഇവരെ പിടികൂടി തുറങ്കിലടയ്ക്കാന് എക്സൈസിന് സാധിക്കില്ല.

Share.

About Author

Comments are closed.