തൃശൂരിലെ വീടുകളില് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്തിയ സംഘം കസ്റ്റഡിയിൽ

0

തൃശൂര് മുളങ്കുന്നത്തുകാവിലെ വീട്ടില് അതിക്രമിച്ച് കയറി ഇവര് മോഷണം നടത്തിയിരുന്നു. 84 വയസുള്ള സ്ത്രീയെ നിലത്തിട്ട് മര്ദിച്ചും എട്ട് മാസമുള്ള കുഞ്ഞിന്റെ കഴുത്തില് കത്തികാട്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു മോഷണം.
അതേദിവസം തന്നെ സമീപത്തെ ഇരുപതിലധികം വീടുകളില് അതിക്രമിച്ച് കയറിയെങ്കിലും മോഷണം നടത്താനായില്ല. തുടര്ന്ന് ഒളിവിലായിരുന്ന സംഘത്തെ പാലക്കാട് മുതലമടയില് നിന്നാണ് ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇവര് വീടുകളില് കയറുന്നത്. സ്ത്രീകളെയും കുട്ടികളെയും ശാരീരികമായി ആക്രമിച്ച് കീഴടക്കിയ ശേഷമാണ് കവര്ച്ച നടത്തുന്നത്. മോഷണത്തിലുപരി ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ഇവരുടെ സംഘത്തില് സ്ത്രീകളുള്പ്പെടെ ഇരുപതോളം േപരുണ്ടാവും. പലരും പലതവണ ജയില്ശിക്ഷ അനുഭവിച്ചവരാണെന്നും പൊലീസ് അറിയിച്ചു.

Share.

About Author

Comments are closed.