മലയാളത്തിന്റെ മെഗാസ്റ്റാര് മമ്മൂട്ടിയുടെ കൊളേജ് കാലഘട്ടത്തിലെ ചിത്രം സോഷ്യല്മീഡിയയില് വൈറലാകുന്നു. 1973 കാലഘട്ടത്തില് എറണാകുളം മഹാരാജാസ് കൊളേജില് മമ്മൂട്ടി പഠിക്കുന്പോഴുള്ള ചിത്രമാണ് ഫേസ്ബുക്കില് വൈറലായി മാറിയത്.മമ്മൂട്ടി തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ഇതുവരെ ലഭിച്ചത് 92,453 ലൈക്സ് ആണ്. സംവിധായകന് ജൂഡ് ആന്റണി അടക്കമുള്ള നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.മമ്മൂക്ക അന്നും ഇന്നും ഒരേ പോലെയാണെന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും ആരാധകര് പറയുന്നു. ദേ ദുല്ഖര് സല്മാനെന്ന് മറ്റു ചിലര്. അങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു
0
Share.