ചിരിപ്പിച്ചു ചിരിപ്പിച്ച്

0

ബർത്ത്ഡേ പാർട്ടി. അങ്ങനെ അധികമാരുമില്ല, ടെഡിയും ഞാനും മാത്രം! ലോകം ചിരിച്ചു മണ്ണുകപ്പുന്ന ടെലിവിഷൻ ഷോയുടെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാനുള്ള പാർട്ടിയുടെ കാര്യമാണ് ‘മിസ്റ്റർ ബീൻ’ റൊവാൻ അറ്റ്കിൻസൺ പറയുന്നത്! ചിരിക്കാതെ എന്തു ചെയ്യും! ബ്രിട്ടിഷ് നടൻ അറ്റ്കിൻസൺ മിസ്റ്റർ ബീനായി ലോകത്തെ ചിരിപ്പിച്ചു തുടങ്ങിയിട്ടു കാൽനൂറ്റാണ്ടു തികഞ്ഞത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച.പച്ചക്കാറും അതിലൊരു ടെഡിയുമായി ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിലേക്കൊരു സവാരി നടത്തിയാണ് ആറ്റ്കിൻസൺ ചിരിയുടെ കാൽനൂറ്റാണ്ടു ഘോഷിച്ചത്. കാറിനുള്ളിലല്ല, കാറിനു മുകളിൽ ചാരുകസേര കെട്ടിവച്ച് അതിലിരുന്ന്! ഇങ്ങനെയൊക്കെയല്ലാതെ മിസ്റ്റർ ബീനിനെപ്പറ്റി നമുക്കു ചിന്തിക്കാനുമാകില്ലല്ലോ! ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ ഫോട്ടോയ്ക്കു നിന്നുകൊടുത്തും കേക്ക് സ്വീകരിച്ചും ആറ്റ്കിൻസൺ സകലർക്കും ചിരി നേർന്നാണു സ്ഥലംവിട്ടത്. ബ്രിട്ടനിൽ 1990ൽ ആയിരുന്നു മിസ്റ്റർ ബീൻ ആദ്യമായി ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. മണ്ടൻ ബുദ്ധിയുമായി ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയം കവർന്ന മിസ്റ്റർ ബീനിലൂടെ ഇന്നു ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിലൊരാളാണ് ആറ്റ്കിൻസൺ.

Share.

About Author

Comments are closed.