യെമനില് സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില് 20 പേര് കൊല്ലപ്പെട്ടു

0

ഉത്തര യെമനില് ഞായറാഴ്ച സൗദി സഖ്യസേന നടത്തിയ ആക്രമണത്തില് 20 പേര് കൊല്ലപ്പെട്ടു. ഹൗതികള്ക്ക് പിന്തുണക്കുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ സേനയ്ക്കു നേര്ക്കാണ് വ്യോമാക്രമണം നടന്നത്. ഉത്തര സനയിലെ മതപഠന കേന്ദ്രമായ അല് ഇമാം യൂണിവേഴ്സിറ്റി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.എന്നാല് ആക്രമണം നടന്നത് അല് ജൗഫ് പ്രവിശ്യയിലാണെന്ന് പ്രദേശവാസികള് പറയുന്നു. ഹൗതി പോരാളികള് നടത്തിയ വെടിവയ്പില് ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. സനയിലെ കെട്ടിടങ്ങള് ലക്ഷ്യമാക്കി രാത്രി തുടങ്ങിയ ആക്രമണം പുലര്ച്ചെ വരെ നീണ്ടു. ആക്രമണത്തില് അല് സബീന് കുട്ടികളുടെ ആശുപത്രിയും തകര്ന്നു. ആശുപത്രിക്കുള്ളില് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന് രാജ്യാന്തര സംഘടകള് ശ്രമം തുടരുകയാണ്.അതേസമയം, ജനവാസ കേന്ദ്രങ്ങളില് ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന അറിയിച്ചു. ശനിയാഴ്ച ഹൗതി കേന്ദ്രങ്ങളിലേക്ക് നടന്ന ആക്രമണത്തില് രണ്ടു കുടുംബങ്ങളിലെ 27 പേരാണ് കൊല്ലപ്പെട്ടത്

Share.

About Author

Comments are closed.