എം. പി ഗംഗാധരന്‍ പുരസ്കാരം റ്റി.എന്‍. പ്രതാപന്‍ എം.എല്‍.എ.യ്ക്ക്

0

പൊന്നാനി, പട്ടാന്പി തുടങ്ങിയ വിവിധമണ്ഡ‍ലങ്ങളെ പ്രതിനിധീകരിച്ച് ഇരുപത് വര്‍ഷം എംഎല്‍എയും, സംസ്ഥാനത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായപ്പോള്‍ കേരള വാട്ടര്‍ അതോറിറ്റി രൂപീകരിച്ച് ശുദ്ധജലക്ഷാമം പരിഹരിച്ച കഴിവുറ്റ മന്ത്രിയാണ് എം.പി. ഗംഗാധരന്‍.

സംസ്ഥാന ജനകീയ പ്രശ്നങ്ങളില്‍ ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്ത ഏറ്റവും മികച്ച എം.എല്‍.എ.ക്കുള്ള എം.പി ഗംഗാധരന്‍റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ 2014 ലെ മൂന്നാമത് പുരസ്കാരത്തിന് റ്റി.എന്‍. പ്രതാപന്‍ എം.എല്‍.എ.യെ തെരഞ്ഞെടുത്തതായി എം.പി. ഗംഗാധരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ അറിയിച്ചു.  11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ആഭ്യന്ത്ര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ആഗസ്റ്റ് മാസത്തില്‍ പുരസ്കാര സമര്‍പ്പണം നടത്തും.

2012 ല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും, 2013 ല്‍ വി.ഡി. സതീശന്‍ എം.എല്‍.എ.യ്ക്കും പുരസ്കാരം നല്‍കിയിരുന്നു.  പത്രസമ്മേളനത്തില്‍ വിന്‍സന്‍റ് ജോസഫ് പങ്കെടുത്തു.

Share.

About Author

Comments are closed.