കീഴടങ്ങാമെന്ന് ഉതുപ്പ് വര്ഗീസ്

0

റെഡ് കോര്ണര് നോട്ടീസ് പുറപ്പെടുവിച്ച സിബിഐ നടപടിയാണ് ഇന്ത്യയിലെത്തുന്നതിന് തടസമെന്ന് നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസ് പ്രതി ഉതുപ്പ് വര്ഗീസ്. അല് സറഫ എത്തിച്ച ഉദ്യോഗാര്ഥികളുടെ ഭാവിയെ കരുതിയാണ് കുവൈത്തില് തുടരുന്നത്. പ്രൊട്ടക്ടര് ഓഫ് എമിഗ്രന്റ്സിനെതിരായ ഗൂഢാലോചനയാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് സംശയിക്കാമെന്നും ഉതുപ്പു വര്ഗീസ് സുപ്രീംകോടതി മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിനുശേഷം ആദ്യമായാണ് ഉതുപ്പ് വര്ഗീസ് പ്രതികരിക്കുന്നത്. കേന്ദ്രസര്ക്കാരിന്റെ പുതിയ നിയമം വന്നപ്പോള് റിക്രൂട്ട് ചെയ്ത നഴ്സുമാരെ കുവൈത്തിലെത്തിച്ച് ധാര്മികത നിറവേറ്റുക മാത്രമാണ് ചെയ്തതെന്നാണ് ഉതുപ്പിന്റെ വാദം. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന് അനധികൃതമായി പണം വാങ്ങി എന്നുള്ള ആരോപണം ഉതുപ്പ് വര്ഗീസ് നിഷേധിച്ചു . ആരോപണം ഉന്നയിക്കുന്നവര് അത് തെളിയിക്കണമെന്നും ഉതുപ്പ് വര്ഗീസ് ആവശ്യപ്പെട്ടു
നിയമവിരുദ്ധമായി റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല. പ്രൊട്ടക്ടര് ഓഫ് എമിഗ്രന്റ്സിനെതിരായ ഗൂഢാലോചനയാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് സംശയിക്കാമെന്നും ഉതുപ്പു വര്ഗീസ് പറഞ്ഞു. സമാനമായി റിക്രൂട്ട്്മെന്റ് നടത്തുന്ന കമ്പനികള്ക്കെതിരെ കേസും പരാതിയും ഉയരാത്തത് ഇക്കാരണത്താലാണ്ഇന്ത്യയിലേക്ക് വരാന് തയ്യാറാണെന്ന് അറിയിച്ച ഉതുപ്പ് വര്ഗീസ് സിബിഐ റെഡ് കോര്ണര് നോട്ടിസ് പുറപ്പെടുവിച്ചതാണ് ഇന്ത്യയിലേക്ക് വരുന്നതിന് തടസമെന്നും പറഞ്ഞു . അറസ്റ്റിനെ താന് ഭയക്കുന്നില്ല. തെറ്റുചെയ്യുന്നവര് ശിക്ഷിക്കപ്പെടണം. ശരിയും തെറ്റും തീരുമാനിക്കേണ്ടത് കോടതിയാണ്. വിദേശത്തേക്ക് നഴ്സുമാരെ നിയമിച്ചതിന്റെ പേരില് മൂന്നൂറുകോടിയിലേറെ രൂപയുടെ അനധികൃത സന്പാദ്യമുണ്ടാക്കിയെന്നാണ് ഉതുപ്പു വര്ഗീസിനെതിരായ കേസ്. ഉതുപ്പ് വര്ഗീസിന്റെ മുന്കൂര് ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല് ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നു പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 1,200 നഴ്സുമാരെ താന് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരില് ആരും തനിക്കെതിരെ പരാതി നല്കിയിട്ടില്ല. പരാതി ഇല്ലാത്തതിനാല് ജാമ്യം നല്കണമെന്നായിരുന്നു ഉതുപ്പിന്റെ ആവശ്യം.നഴ്സിങ് റിക്രൂട്മെന്റ് സ്ഥാപനമായ അൽ സറാഫയുടെ കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനായിരുന്നു ഉതുപ്പ് വർഗീസ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇയാൾ നേടി. ഒരാളെ റിക്രൂട്ട് ചെയ്യാൻ 19,500 രൂപ സർവീസ് ചാർജ് ഇടാക്കാനുള്ള കരാറാണ് ലഭിച്ചിരുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാരിൽ നിന്ന് 19.50 ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. ഇങ്ങനെ 300 കോടി രൂപ അനധികൃതമായി സമ്പാദിച്ച ഉതുപ്പ് ഇതിൽ 200 കോടി രൂപ കുഴൽപണമായി വിദേശത്തേക്കു കടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇന്റർപോൾ റെഡ്കോർണർ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടർന്നു രാജ്യം വിട്ടുപോകാതിരിക്കാൻ യുഎഇ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Share.

About Author

Comments are closed.