വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല

0

പിന്തുണയുമായി മുഖ്യമന്ത്രി മുന്‍പാകെ 12 വികസന സമിതി സംഘടനാ നിവേദക സംഘം

_DSC0218 copy

വിഴിഞ്ഞം പദ്ധതി നടത്തിപ്പിന്‍റെ തറക്കല്ലിടുന്ന ഘട്ടം വരെ എത്തിയ സാഹചര്യത്തില്‍ പദ്ധതിയെ തുരങ്കം വയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിട്ടുള്ള വിവിധ വിദേശ-സ്വദേശ അട്ടിമറി ലോബികളെ തടയിട്ട് രാഷ്ട്ര താല്‍പര്യം മുന്നില്‍ കണ്ട് എംപവേര്‍ഡ് കമ്മിറ്റി തീരുമാനപ്രകാരം പദ്ധതിക്ക് അടിയന്തരമായി തുടക്കം കുറിയ്ക്കുവാന്‍ എല്ലാവിധ ബഹുജന പിന്തുണയും വാഗ്ദാനം ചെയ്ത് 12 വികസന സമിതി സംഘടനാ നിവേദക സംഘം മുഖ്യമന്ത്രിയെ കണ്ട് ഹര്‍ജി നല്‍കിയതായി ഫ്രാറ്റ് പ്രസിഡന്‍റ് ടി.കെ. ഭാസ്കരപണിക്കര്‍, ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

_DSC0219 copy

 

ഫ്രാറ്റ്, ടി.സി.സി.ഐ, സി.ഐ.ഐ., ടി.എം.എ, ട്രിവാന്‍ഡ്രം ഡെവലപ്മെന്‍റ് ഫ്രണ്ട്, ജനപക്ഷം, ട്രിവാന്‍ഡ്രം അജന്‍ഡ് ടാസ്ക് ഫോഴ്സ്, ക്രഡായ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം അസോസിയേഷന്‍, ചെറുകിട വ്യവസായ സമിതി, കോവളം ടൂറിസം പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്നീ സംഘടനാ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് നിവേദനം നല്‍കിയത്.

_DSC0220 copy

പദ്ധതി നടത്തിപ്പിനാവശ്യമായ പിന്തുണയ്ക്കു പുറമേ ശക്തമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുവാനും തങ്ങള്‍ സന്നദ്ധമാണെന്ന് സംഘം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.  പദ്ധതി നടത്തിപ്പിനുളഅള നടപടി ക്രമങ്ങളുമായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ടു നീങ്ങുകയാണെന്നും അടുത്ത ക്യാബിനറ്റില്‍ വിഷയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിവേദക സംഘത്തെ ശുഭപ്രതീക്ഷയോടെ അറിയിച്ചു.   പദ്ധതിയുടെ നടത്തിപ്പിനായി ജനഹിതം മാനിച്ച് എല്ലാ രാഷ്ട്രീയ കക്ഷികളും സാമൂഹിക സാംസ്കാരിക സംഘടനകളും കൂട്ടായി യത്നിക്കണമെന്നും വിവിധ സംഘടനാ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share.

About Author

Comments are closed.