യമനില് സൗദിയുടെ വ്യോമാക്രമണത്തില് ഇരുപത് ഇന്ത്യക്കാര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. ഹോദൈദ് തുറമുഖത്താണ് സൗദി വ്യോമാക്രമണം ഉണ്ടായത്. ഇവിടെനിന്ന് ബോട്ടുകളില് ഇന്ധനം കളളക്കടത്ത് നടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര വാര്ത്താ ഏജന്സിയായ റോയിട്ടേഴ്്സ് റിപ്പോര്ട്ട് ചെയ്തു. തുറമുഖത്ത് നിന്ന് ഇന്ധനവുമായി പോയ രണ്ടു ബോട്ടുകള് ആക്രമണത്തില് തകര്ന്നതായാണ് വിവരം . അതേസമയം ഇന്ത്യക്കാര് ആക്രമിക്കപ്പെട്ടതായി വിദേശകാര്യമന്ത്രാലയമോ യെമനിലെ ഇന്ത്യന് നയതന്ത്രപ്രതിനിധികളോ സ്ഥിരീകരിച്ചിട്ടില്ല.
യമനില് വ്യോമാക്രമണം; 20 ഇന്ത്യക്കാര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്
0
Share.