കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായാണ് ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശി വി.കെ. പൊടിമോനാണ് കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച വിനയകുമാറിന്‍റെ ഹൃദയം സ്വീകരിച്ചത്.സാധാരണക്കാര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുകയെന്ന ആഗ്രഹമായിരുന്നു ഈ ദൗത്യം ഏറ്റെടുത്തതിനു പിന്നിലെന്നും ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്നും ഹൃദയശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. ടി.കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഹൃദയം ദാനം ചെയ്യാന്‍ സമ്മതിച്ച വിനയകുമാറിന്‍റെ കുടുംബത്തോട് അതിരറ്റ നന്ദിയുണ്ടെന്ന് ഹൃദയം സ്വീകരിച്ച പൊടിമോന്‍റെ ഭാര്യ ഓമന പറഞ്ഞുരാത്രി ഒന്‍പതരയോടെ ഏലൂരില്‍ വൈദ്യുതി പോസ്റ്റില്‍ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ വിനയകുമാറിന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് മൂന്നേകാലോടെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. വിനയകുമാറിന്‍റെ വൃക്കളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയ ഇതിന് മുന്‍പ് നടന്നിട്ടുള്ളത്.
സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
0
Share.