സിനിമ കാണാന്‍പോയാല്‍ ടിക്കറ്റിന് പുറമേ കുടിക്കാന്‍ കുപ്പിവെളളവും കാശ് കൊടുത്തു വാങ്ങണമല്ലോയെന്നു ചിന്തിച്ച് വിഷമിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും സൗജന്യമായി കുടിവെളളം വിതരണം ചെയ്യാന്‍ പദ്ധതിയൊരുങ്ങുന്നു.നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പുട്ട്‌സ് റിഡ്രസല്‍ കമ്മിഷ(എന്‍സിഡിആര്‍സി)ന്റെ ഉത്തരവ് പ്രകാരമാണ് സൗജന്യ പദ്ധതി നടപ്പാക്കുന്നത്.തിയേറ്റര്‍ ഹാളിന് ഉളളില്‍ തന്നെ വെളളം വയ്ക്കാനാണ് നിര്‍ദേശം. കുടിവെളളം പോലെ മനുഷ്യന് ആവശ്യം വേണ്ട വസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുറത്തുളള കഫെറ്റീരിയകളില്‍ നിന്ന് അമിത വിലയ്ക്ക് പണം നല്‍കി വെളളം വാങ്ങാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഈ അവസ്ഥ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്.പലപ്പോഴും തിയറ്ററുകള്‍ അമിത വിലയ്ക്ക് വെളളം വാങ്ങാന്‍ സിനിമ കാണാനെത്തുന്നവരെ നിര്‍ബന്ധിക്കുന്നത് കാണാം. സ്വന്തമായി കൊണ്ടുവരുന്ന കുടിവെളളം ഉപയോഗിക്കാന്‍ അനുവദിക്കാറുമില്ലെന്നും എന്‍സിഡിആര്‍സി കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കുടിവെളള സൗകര്യം ഒരുക്കാത്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്മിഷന്‍ പറയുന്നു.ആവശ്യ സേവനം ഒരുക്കിയില്ലെങ്കില്‍ മള്‍ട്ടിഫഌക്‌സുകള്‍ നഷ്ടപരിഹാരമായി 110,000 രൂപയ്‌ക്കൊപ്പം നല്‍കേണ്ടി വരും. വൃത്തിയുളള വെളളം വാട്ടര്‍ കൂളറില്‍ നിറച്ചു ആവശ്യത്തിന് ഡിസ്‌പോസബിള്‍ ഗ്ലാസും നല്‍കണമെന്നും നിര്‍ദേശമുണ്ട്. കൂളര്‍ ദിവസവും സര്‍വീസ് നടത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നു.
ഇന്ത്യന്‍ തിയേറ്ററുകളില്‍ ഇനി സൗജന്യ കുടിവെളളം; പാലിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം
0
Share.