തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ മുഖ്യമന്ത്രി

0

തെരുവു നായകളുടെ കടിയേറ്റവർക്ക് സൗജന്യ ചികിൽസ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിൽസ തേടുന്നവരുടെ എണ്ണം ദിനംതോറും വർധിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.സ്വാശ്രയ മെഡിക്കൽ പ്രവേശനം കർശന നടപടികൾക്ക് സർക്കാർ. കരാർ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് സ്വാശ്രയ കോളജുകൾ സർക്കാരിന് വ്യക്തമായ ഉറപ്പ് നൽകിയിരുന്നതാണ്. സർക്കാരിന്റെ എല്ലാ നടപടികളും 50 ശതമാനത്തിന്റെ കാര്യത്തിൽ പാലിക്കുമെന്നത്. അത് പാലിക്കാത്തത് വാഗ്ദാന ലംഘനമാണ്. ഇക്കാര്യം തെറ്റാണ്. ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാതെയിരിക്കുകയും വളരെ താഴ്ന്ന മാർക്ക് നേടി കുട്ടികൾക്ക് മാത്രം പഠിക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് സർക്കാർ വിശ്വസിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. നാളെ ഇതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചെയ്യും. നിയമപരമായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്തിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Share.

About Author

Comments are closed.