ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0

കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആരോഗ്യടൂറിസം, ഐ.ടി. മുതലായ മേഖലകളില്‍ സഹകരണമാകാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ന്യൂയോര്‍ക്കിലെ ഐ.ടി. കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന് കെവിന്‍ തോമസ് പറഞ്ഞു. പ്രധാന ഐ.ടി. കമ്പനികളുമായി അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ബില്ല, നോര്‍ക്ക സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എസ് കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.