വാലാട്ടിയുടെ
ടെയിലർ പ്രകാശനം
നടന്നു.

0

മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന
വാലാട്ടി യുടെ ആദ്യ ട്രെയിലർ പ്രകാശനം ഇന്നു നടന്നു.
നായ്ക്കുട്ടികൾ
പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവൻ പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു മിനി അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
എന്നും പുതുമയും വ്യത്യസ്ഥവുമാർന്ന ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ ഈ ചിത്രത്തിന്റെ ട്രയിലർ ഇതിനകം തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു.
മലയാള മുൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രമെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് മലയാളത്തിനു പുറമേ ഈ ചിത്രം എത്തുന്നത്.
ഇതിലെ പതിനൊന്നു നായ്ക്കുട്ടികൾക്കും പൂവൻ കോഴിക്കും ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണന്നത് ഈ ചിത്രത്തിന്റെ കൗതുകം വർദ്ധിപ്പിക്കുന്നു.
ഇത് ആരൊക്കെയെന്നത് ചിത്രം പ്രദർശനത്തിനെത്തുന്നതു വരേയും സസ്പ്പെൻസായി നിലനിർത്തുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ഛായാഗ്രഹണം – വിഷ്ണു പന്നിക്കർ.
എഡിറ്റിംഗ് – അയൂബ് ഖാൻ.
കലാ സംവിധാനം – അരുൺ വെഞ്ഞാറമൂട്
മേക്കപ്പ് – റോണക്സ് സേവ്യർ –
കോസ്‌റ്റ്യും. ഡിസൈൻ ജിതിൻ ജോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു
നിർമ്മാണ നിർവ്വഹണം – ഷിബു ജി.സുശീലൻ
കുട്ടികൾക്കും സ്ത്രീകൾക്കും ഏറെ അനുയോജ്യമായ മധ്യ വേനൽ അവധിക്കാലത്ത് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.

Share.

About Author

Comments are closed.