ദൈനംദിന പ്രചാരണവും പ്രക്ഷോഭവും തികച്ചും കമ്യൂണിസ്റ്റ് സ്വഭാവത്തിലുള്ളവയായിരിക്കണം. തൊഴിലാളി വര്‍ഗ്ഗവിപ്ലവ ലക്ഷ്യത്തോടുള്ള തങ്ങളുടെ കൂറ് തെളിയിച്ചിട്ടുള്ള വിശ്വസ്തരായ കമ്യൂണിസ്റ്റു കാരായിരിക്കണം പാര്‍ട്ടിയുടെ വകയായ എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും എഡിറ്റ് ചെയ്യുന്നത്. കാണാപാഠം പഠിക്കേണ്ട ഒരു പദപ്രയോഗമായിട്ട് മാത്രം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തെ ചര്‍ച്ച ചെയ്യരുത്. ഇത് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണെന്ന് അണികളിലുള്ള അദ്ധ്വാനിക്കുന്ന ഓരോ പുരുഷനും, സ്ത്രീക്കും ഓരോ പട്ടാളക്കാരനും കൃഷിക്കാരനും നമ്മുടെ പത്രങ്ങളില്‍ ദൈനംദിനം ചിട്ടയോടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചാല്‍ മനസ്സില്‍ ആഴത്തില്‍ പതിയത്തക്കവിധത്തിലാണ് അത് പ്രചരിപ്പിക്കേണ്ടത്. ബൂര്‍ഷ്വാസിയെ മാത്രമല്ല അവരുടെ കൂട്ടാളികളായ എല്ലാ തരക്കാരുമായ പരിഷ്കരണ വാദികളേയും ചിട്ടയായും വിട്ടുവീഴ്ചയില്ലാതേയും തുറന്നു കാട്ടുക എന്ന ലക്ഷ്യക്കോടെ മൂന്നാം ഇന്‍റര്‍നാഷണലിനെ അനുകൂലിക്കുന്നവര്‍ തങ്ങള്‍ക്ക് കൈവയ്ക്കാവുന്ന എല്ലാ മാധ്യമങ്ങളേയും പത്രങ്ങള്‍ പൊതുയോഗങ്ങള്‍ ട്രേഡ് യൂണിയനുകള്‍, സഹകരണ സംഘങ്ങള്‍, ഇവയെല്ലാം ഉപയോഗിക്കണം. കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലില്‍ ചേരാനാഗ്രഹിക്കുന്ന ഏതു പാര്‍ട്ടിയുടേയും ചുമതലയാണ് ട്രേഡ് യൂണിയനുകളിലും, സഹകരണ സംഘങ്ങളിലും തൊഴിലാളികളുടെ മറ്റു ബഹുജന സംഘടനകളിലും ചിട്ടയോടെയും തളരാതേയും കമ്യൂണിസ്റ്റ് പ്രവര്‍ത്തനം നടത്താന്‍ ട്രേഡ് യൂണിയനുകളില്‍ കമ്യൂണിസറ്റു സെല്ലുകള്‍ രൂപീകരിക്കേണ്ടത്. നിരന്തരവും തളരാത്തതുമായ പ്രവര്‍ത്തനത്തിലൂടെ കമ്യൂണിസ്റ്റ് ആശയഗതിയിലേക്ക് യൂണിയനുകളെ ആകര്‍ഷിക്കണം. തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടത്തിലും സോഷ്യലിസത്തിന്‍റെ മറവിലുള്ള ദേശഭക്തിക്കാരുടെ വഞ്ചനയേയുംമധ്യവര്‍ത്തികളുടെ ചാഞ്ചാട്ടത്തേയും ഈ സെസ്ലുകള്‍ തുറന്നുകാട്ടണം. ഈ സെല്ലുകള്‍ പാര്‍ട്ടിക്കൊന്നാകെ പൂര്‍ണമാ്യും കീഴ്പ്പെട്ടിരിക്കണം.
ലെനിന്‍റെ 1920 ല്‍ മോസ്കോയില്‍ വച്ച് ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ രണ്ടാം കോണ്‍ഗ്രസ് പാസ്സാക്കിയതില്‍ നിന്നും ഉള്ള കുറച്ചുഭാഗം.
റിപ്പോര്‍ട്ട് – വീണ ശശി