വിശ്വകര്‍മ്മജര്‍ പ്രക്ഷോഭത്തിലേക്ക്

0

കേരളത്തിലെ വിശ്വകര്‍മ്മജരുടെ സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസ തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി 2013-ല്‍ നിയമിതനായ ഡോ. പി.എന്‍. ശങ്കരന്‍ ചെയര്‍മാനായ വിശ്വകര്‍മ്മ സമുദായ കമ്മീഷന്‍ 2014 ഡിസംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുവാനോ  അംഗീകരിക്കുവാനോ തുടര്‍ നടപടികള്‍ സ്വീകരിക്കുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ജനസംഖ്യയുടെ 13 ശതമാനം വരുന്ന കേരളത്തിലെ വിശ്വകര്‍മ്മജര്‍ ഭരണഘടന വിഭാവനം ചെയ്യുന്ന കര്‍ശനമായ രാഷ്ട്രീയ പരിഗണനയോ, പരിരക്ഷയോ, ജനസംഖ്യാനുപാതിക സംവരണമോ ലഭിക്കുന്നില്ല. അസംഘടിത മേഖലയിലെ പരന്പരാഗത കൈത്തൊഴിലാളികളായ വിശ്വകര്‍മ്മജനര്‍ക്ക് മാറ്റിതര രംഗത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകുല്യങ്ങളും നിഷേധിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും, കലാസാംസ്കാരിക രംഗത്തും, രാഷ്ട്രീയ രംഗത്തും ഈ വിഭാഗത്തെ പൂര്‍ണ്ണമായി അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡില്‍ പ്രാതിനിധ്യവും നിയമനങ്ങളില്‍ 12 ശതമാനം സംവരണവും ഏര്‍പ്പെടുത്തണം. പിന്നോക്ക സമുദായ വകുപ്പില്‍ വിശ്വകര്‍മ്മജര്‍ക്ക് പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കണം. 60 വയസ്സ് കഴിഞ്ഞ വിശ്വകര്‍മ്മജവര്‍ക്കുള്ള പെന്‍ഷന്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കി പെന്‍ഷന്‍ വിതരണം നടത്തുക, പെന്‍ഷന്‍ തുക 6000 രൂപയായി ഉയര്‍ത്തുക ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനായി 2015 മേയ് മാസം 14 ന് രാവിലെ 10 മണി മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ കൂട്ടധര്‍ണ്ണ നടത്തുന്നു.

Share.

About Author

Comments are closed.