പാം ലീഫ് ഇന്നൊവേഷന്‍സിന്‍റെ പുസ്തക പ്രകാശനം

0

പുസ്തകം എന്ന പദത്തിന്‍റെ പര്യായശബ്ദമായിട്ടാണ് ഇക്കാലത്ത് ഗ്രന്ഥം എന്ന വാക്ക് ഉപയോഗിച്ചു വരുന്നത്. എഴുതിയ താളിയോലക്കെട്ട് എന്നാണ് ശബ്ദതാരാവലി ഗ്രന്ഥത്തിനു നല്‍കുന്ന അര്‍ത്ഥം. കെട്ടുക, കോര്‍ക്കുക എന്നീ അര്‍ത്ഥങ്ങളുള്ള ഗ്രഥ്ന എന്ന സംസ്കൃതപദത്തില്‍ നിന്നാണ് ഗ്രന്ഥം എന്ന വാക്കുണ്ടായതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.  ഒരു കാലത്ത് ഭാരതത്തിന്‍റെ വിജ്ഞാനസന്പത്ത് മിക്കവാറും താളിയോലകളിലാണ് രേഖപ്പെടുത്തിയിരുന്നത്. കടലാസും അച്ചടിയും പ്രചാരത്തില്‍ വന്നതോടെ സഹസ്രാബ്ദങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന ഈ സന്പ്രദായം നമ്മുടെ നാട്ടില്‍ അന്യം നിന്നുപോയി.  പഴമയെ സ്നേഹിക്കുന്ന പലരുടേയും ശ്രമഫലമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ഇന്നും പറയത്തക്ക കേടുപാടുകള്‍ കൂടാതെ പലയിടത്തും സംരക്ഷിച്ചു വരുന്നുണ്ട്.

കഴിഞ്ഞകാലത്തിന്‍റെ സാക്ഷിപത്രം എന്നതിലുപരി നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ താളിയോലഗ്രന്ഥങ്ങള്‍ക്ക് ഇന്നും ചെറുതല്ലാത്ത സ്ഥാനമുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭവേളകളില്‍ അഷ്ടമംഗല്യമൊരുക്കുന്ന പതിവുണ്ട്. അഷ്ടമംഗല്യത്തിലെ ഒരു വിശേഷപ്പെട്ട ഘടകമാണ് ഗ്രന്ഥം. വിഷുവിന് കണിയൊരുക്കാനും മലയാളിക്ക് ഗ്രന്ഥം വേണം. നവരാത്രി കാലത്ത് ഗ്രന്ഥങ്ങള്‍ പൂജക്കു വയ്ക്കുന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.  താളിയോല ഗ്രന്ഥങ്ങള്‍ കിട്ടാതായതോടെ പുസ്തകരൂപത്തിലുള്ള ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം, എന്നിവ ഈ ആവശ്യത്തിനായി ഉപയോഗിച്ചു തുടങ്ങി. താളിയോലഗ്രന്ഥങ്ങള്‍ എല്ലാവരിലുമെത്തിക്കാനുള്ള പാം ലീഫ് ഇന്നൊവേഷന്‍സിന്‍റെ ശ്രമങ്ങള്‍ക്ക് നിദാനം ഇതാണ്.

താളിയോലയുടെ ലഭ്യതക്കുറവും അതില്‍ എഴുതാനുള്ള ബുദ്ധിമുട്ടും മറ്റു മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍  നിര്‍ബന്ധിതരാക്കി. താളിയോലഗ്രന്ഥങ്ങള്‍ക്ക് നൂതനമായ പുനരാവിഷ്കരണം എന്ന ആശയം അങ്ങനെ ഉണ്ടായതാണ്. ആര്‍ട്ട് പേപ്പറില്‍ താളിയോലയോട് ആതീവ സാദൃശ്യം തോന്നുന്ന രീതിയില്‍ ആണ് ഇതിന്‍റെ രൂപകല്‍പന. വായനാസുഖം നല്‍കുന്ന പഴയ ലിപിയില്‍ ആണ് അച്ചടി. പഴമയെ ഓര്‍മ്മപ്പെടുത്താന്‍ മലയാളം അക്കങ്ങളില്‍ പേജ് നന്പര്‍ ഇട്ടിരിക്കുന്നു. പേജുകള്‍ ഇരുപുറവും ലാമിനേറ്റു ചെയ്തു സംരക്ഷിച്ചിട്ടുണ്ട്. മുകളിലും താഴെയും തേക്കു പലകകള്‍ വച്ച് ഭംഗിയും ബലവുമുള്ള ചരടുകള്‍ കൊണ്ട് കോര്‍ത്ത് കെട്ടിയിരിക്കുന്നു. ഗ്രന്ഥങ്ങള്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞ് സൂക്ഷിക്കണം എന്ന വിശ്വാസമുള്ളതിനാല്‍ ചുവന്ന പട്ടുസഞ്ചിയും ഇതോടൊപ്പം നല്‍കുന്നു.

2013 ഒക്ടോബര്‍ 2 ന് എറണാകുളത്തുവച്ച് ലളിതാസഹസ്രനാമം ഗ്രന്ഥരൂപം ഭാഗവതാചാര്യന്‍ മുല്ലപ്പള്ളി വാസുദേവന്‍ നന്പൂതിരി പ്രകാശനം ചെയ്തു. 2013 ഡിസംബര്‍ 27 ന് തൃശൂര്‍ ജില്ലയിലെ പറളിക്കാട്ടു നടന്ന വിശ്വമഹായജ്ഞവേദിയില്‍ വച്ച് വിഷ്ണുസഹസ്രനാമം ഗ്രന്ഥരൂപം സ്വാമിജി ഭൂമാനന്ദ തീര്‍ത്ഥ മഹാരാജ് പ്രകാശനം ചെയ്തു. ലളിതാസഹസ്രനാമം, ഗ്രന്ഥരൂപം പരിഷ്കരിച്ച പതിപ്പ് 2014 ഏപ്രില്‍ 13 ന് ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ പുറത്തിറക്കി. ആഗസ്റ്റ് 27 ന് ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ അഭേദാനന്ദാശ്രമത്തിലെ സ്വാമിനി നരഹരിപ്രിയയുടെ സാന്നിദ്ധ്യത്തില്‍ ആഞ്ഞം മധുസൂദനന്‍ നന്പൂതിരി ഹരിനാമകീര്‍ത്തനം ഗ്രന്ഥരൂപത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു.

ലളിതാസഹസ്രനാമം ഗ്രന്ഥരൂപത്തിന് പ്രിന്‍റിംഗ് രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരം എന്‍.എ.ഇ.പി. (നാഷണല്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സ്) ലഭിക്കുകയുണ്ടായി. കേരള മാസ്റ്റര്‍ പ്രിന്‍റേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന അവാര്‍ഡും പ്രത്യേക ജ്യൂറി അവാര്‍ഡും ഈ ഗ്രന്ഥത്തിന് ലഭിച്ചു.

ഗൃ‍ഹരക്ഷയ്ക്കും യാത്രാവേളകളില്‍ സ്വരക്ഷക്കും പണ്ടുകാലങ്ങളില്‍ ദേവീമാഹാത്മ്യം ഗ്രന്ഥം കൈവശം വയ്ക്കുന്ന പതിവുണ്ടായിരുന്നു. പാം ലീഫ് ഇന്നൊവേഷന്‍സിന്‍റെ ആരംഭകാലം മുതല്‍ തന്നെ ധാരാളം പേര്‍ ദേവീമാഹാത്മ്യം ഗ്രന്ഥരൂപത്തില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഞങ്ങളോട് ആവശ്യപ്പെടാറുണ്ടായിരുന്നു.   ബഹുമാനപ്പെട്ട പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി തന്പുരാട്ടി ആദ്യകോപ്പി പണ്ഡിതശ്രേഷ്ഠനും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ശ്രീ. സി.പി. നായര്‍ അവര്‍കള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.  പണ്ഡിത ശിരോമണി ഡോ. വി.എസ്. ശര്‍മ്മയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
യാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

Share.

About Author

Comments are closed.