തുറമുഖ ഡ്രഡ്ജിംഗ് സ്വകാര്യവല്‍ക്കരിക്കരുത്

0

കേരളത്തിലെ തുറമുഖ ചാനലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി ഡ്രഡ്ജിംഗ് നടത്താനുള്ള അവകാശം 2010 ലെ ഒരു സര്‍ക്കാര്‍ ഉത്തരവ് മുഖേന സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയതോടെ സര്‍ക്കാരിന്‍റെ വരുമാനം ഗണ്യമായി വര്‍ദ്ധിക്കുകയുൺ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാവുകയും നിശ്ചിത വിലയ്ക്ക് മണല്‍ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഏതാനും ലക്ഷങ്ങള്‍ മാത്രമായിരുന്ന തുറമുഖവകുപ്പിന്‍റെ വരുമാനം ശതകോടികളുടേതായി മാറി. ജിയോളജി, നികുതി വകുപ്പുകളുടെ വരുമാനവും കൂടി

എന്നാല്‍ കോ ഓപ്പറേറ്റീവ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഡ്രഡ്ജിംഗ് പെര്‍മിറ്റ് സഹകരണ സംഘങ്ങളില്‍ നിന്നും എടുത്തുമാറ്റുവാനും, ഡ്രഡ്ജിംഗും മണല്‍ വ്യാപാരവും കുത്തകവല്‍ക്കരിക്കാനുമുള്ള നീക്കം അണിയറയില്‍ നടക്കുകയാണ്.

എമര്‍ജിംഗ് കേരളയുടെ മറവില്‍ ഗ്ലോബല്‍ ട്രേഡിംഗ് കന്പനി എന്ന സ്ഥാപനത്തെ പൊന്നാനിയില്‍ മണലെടുക്കാന്‍ നിയോഗിക്കുന്നത് ഇതിന്‍റെ ഭാഗമാണ്. 2 വര്‍ഷമായി മാന്വല്‍ ഡ്രഡ്ജിംഗ് നിലച്ചിരിക്കുന്ന പൊന്നാനിയില്‍ ഈ പരീക്ഷണം വിജയിച്ചാല്‍ ഡ്രഡ്ജിംഗിന്‍റെ സ്വകാര്യ കുത്തകവല്‍ക്കരണം സംസ്ഥാനത്തെ മറ്റു തുറമുഖങ്ങളിലും നടപ്പിലാക്കാനാണ് നീക്കം. നിലവില്‍ പൊന്നാനിയിലെ തൊഴിലാളികള്‍ തൊഴില്‍ രഹിതരാണെന്ന സാഹചര്യം മുതലെടുത്ത് സ്വകാര്യവല്‍ക്കരണ നീക്കം അവിടെ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഉപ്പുമണല്‍ ശുദ്ധീകരിക്കാനെന്ന വ്യാജേന നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി ഏറ്റെടുത്തു നടത്താന്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിയാത്തതല്ല.

അപ്രായോഗികവും അമിതവുമായ ഫീസ്റ്റും വിലയും അടിച്ചേല്‍പ്പിച്ച് സഹകരണ സ്ഥാപനങ്ങളെ മണല്‍ വ്യാപാരത്തില്‍ നിന്നും അകറ്റാന്‍ നടത്തിയ ശ്രമ വിഫലമായപ്പോഴാണ് തുറന്ന യുദ്ധ പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുള്ളത്.  നിലവില്‍ കേരളത്തിലെ വിവിധ പോര്‍ട്ടുകളിലെ ഫീസ്റ്റും മണലിന്‍റെ വില്‍പ്പന വിലയും പലനിരക്കിലാണ്. ഉദാഹരണത്തിന് ‍ഡ്രഡ്ജിംഗ് ഫീസ്റ്റ് കാസര്‍ഗോഡ് ജില്ലയില്‍ ടണ്ണിന് 495 രൂപയും, കണ്ണൂരില്‍ 462 രൂപയും, ബേപ്പൂരില്‍ 440 രൂപയും വടകരയില്‍ 420 രൂപയും കൊടുങ്ങല്ലൂരില്‍ 222 രൂപയും ആണെങ്കില്‍ ഇവിടങ്ങളിലെ മണലിന് നിശ്ചയിക്കപ്പെട്ട വില്‍പ്പനവില യഥാക്രമം 1045 രൂപ, 1305 രൂപ 1263 രൂപ 1233 രൂപ, 672 രൂപ എന്നിങ്ങനെയാണ്.

വ്യാജസംഘങ്ങള്‍ വ്യാപകമായി രജിസ്റ്റര്‍ ചെയ്യപ്പെടുകയുൺ അപേക്ഷകരായി എത്തുകയും കള്ള പാസും ക്രമവിരുദ്ധ മണല്‍വാരലും വ്യാപകമാവുകയുൺ ചെയ്യുന്നതിന് ഉത്തരവാദികള്‍ സഹകരണ തുറമുഖ പോലീസ് വകുപ്പുകളിലെ ചില ഉദ്യോഗസ്ഥര്‍ തന്നെയാണ്.

വ്യാജപാസും മണല്‍കൊള്ളയും അവസാനിപ്പിക്കുന്നതിനും, അമിത ഫീസും വിലയും ക്രമീകരിക്കുന്നതിനും നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ സ്വകാര്യവല്‍ക്കരണ നീക്കം ചെറുക്കാന്‍ ഈ മേഖലയിലെ സഹകാരികളും തൊഴിലാളികളും ബഹുജനപിന്തുണയോടെ യോജിച്ച പോരാട്ടത്തിനൊരുങ്ങുകയാണ്.  അതിന്‍റെ ആദ്യപടിയായി തുറമുഖവകുപ്പിന്‍റെ ആസ്ഥാനത്തേക്ക് മേയ് 20 ന് മാര്‍ച്ച് നടത്താനാണ് തീരുമാനം. മുന്‍മന്ത്രി എം. വിജയകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രിമാരായ സുരേന്ദ്രന്‍പിള്ള, നീലലോഹിതദാസന്‍ നാടാ്ര്‍ എന്നിവര്‍ക്കു പുറമേ വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കളും പ്രസംഗിക്കുന്നു.

സംസ്ഥാന സെക്രട്ടറി സത്യന്‍ നരവൂര്‍, സംസ്ഥാന കമ്മിറ്റി മെന്പര്‍ പി.പി. ദിവാകരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.