തലസ്ഥാന നഗരത്തിന്‍റെ ചരിത്രപാരന്പര്യം ഏറുന്ന കനകക്കുന്ന് കൊട്ടാരവും പരിസരവും പൗരാണിക സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നു. ഈ പ്രാധാന്യം കണക്കിലെടുത്ത് കൊട്ടാരപരിസരം സൗന്ദര്യവത്കരിച്ച് പുനരുദ്ധരിക്കാന്‍ 3.05 കോടി രൂപയടെ ഒരു പദ്ധതി ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ച് കൊട്ടാരത്തിന്‍റെ വാസ്തു കലയുമായി ഇഴുകിചേരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കല്‍പ്പടവുകളും ഇരിപ്പിടങ്ങളും പുല്‍മേടുകളാല്‍ മോടിപിടിപ്പിക്കലും കൂടാതെ സായാഹ്നങ്ങളില്‍ കുട്ടികളുമായി വരുന്നവര്‍ക്ക് വിശ്രമിക്കാനും കൊട്ടാരത്തിനു ചുറ്റുമായി നടപ്പാതകളും വിളക്കുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാനം മെയ് 13 രാവിലെ 11 മണിക്ക് പട്ടികജാതി പിന്നാക്ക ക്ഷേമ ടൂറിസം വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
കെ. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നിശാഗന്ധി ഓഡിറ്റോറിയം മഴ നനയാതെ പരിപാടികള്‍ നടത്തുവാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കനകക്കുന്നു കൊട്ടാരത്തിന്‍റെ പൗരാണികത നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് വികസനം നടത്തുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഓണത്തിനു മുന്‍പേ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുവം പ്രഭാത സവാരിക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
കനകക്കുന്നു കൊട്ടാരത്തിലെ ബില്‍ഡിംഗ് വികസിപ്പിക്കുന്നില്ല എന്നും അനില്‍കുമാര്‍ പറഞ്ഞു.