വയരാര്‍ രാമവര്‍മ്മ

0

maxresdefault

ജീവിതചൗതന്യം നശിച്ചപോലാ

ഗ്രാമജീവിതങ്ങള്‍ക്കില്ലുണര്‍വുമുത്സാഹവും

ആറുമാസം മുന്പുഞാന്‍ കണ്ട നാട്ടുകാ

രായിരുന്നില്ലേ തിരിച്ചറിഞ്ഞിരുന്നില്ല ഞാന്‍

പട്ടിണിയിത്ര തളര്‍ന്നുവോനിങ്ങളില്‍,

പച്ചപിടിച്ചൊരാനാട്ടിന്‍പുറങ്ങളില്‍

ഞങ്ങളെകൊല്ലാതെ കൊല്ലുകയോ

നിങ്ങളെന്തിനീ നടപ്പും പ്രസംഗവും

Vayalar Ramavarma

എത്രയോ കാലങ്ങള്‍ക്കു മുന്‍പു തന്നെ നമ്മുടെയെല്ലാം പ്രിയപ്പെട്ട വയലാര്‍ രാമവര്‍മ്മയുടെ ആത്മാവ് കണ്ടറിഞ്ഞുവോ വരുംകാലത്തെ കുടിയന്മാരുടെ ആത്മാവിനെ നോവിച്ചുകൊണ്ട് ഇപ്പോഴത്തെ സര്‍ക്കാരുടെ നിയമം. എന്നാല്‍ അദ്ദേഹം ജീവനോടെയുണ്ടായിരുന്നെങ്കില്‍ ആയിരങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചേനെ ഈ സര്‍ക്കാര്‍ ഞങ്ങളെ കൊല്ലാതെ കൊല്ലുകയാ എന്തെന്നാല്‍ മദ്യം മാത്രമായിരുന്നെങ്കില്‍ മുഴുകുടിയന്മാര്‍ മാത്രം ഒഴിഞ്ഞുപോയേനേ. എന്നാല്‍ അല്പ സ്വല്പം മാത്രം കുടി ആരംഭിച്ച ചെറുപ്പക്കാര്‍ ഇപ്പോള്‍ മറ്റു പല ലഹരികള്‍ക്ക് അടിപ്പെട്ടു അവര്‍ ചാകാതെ ചാകുന്നു.

VayalarRamaVarma

പ്രായമുള്ളവര്‍ മുതല്‍ കൊച്ചു ടീനേജ് കുട്ടികള്‍ പോലും കഞ്ചാവിനും, തംപാക്ക്, ചുണ്ടിനിടയില്‍ വയ്ക്കുന്ന മറ്റു പല ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഇതിന് സര്‍ക്കാര്‍ എന്തു മറുപടിയാണ് പറയാനുള്ളത്. കുടി നിര്‍ത്തിച്ച നാട്ടിലെ ആളുകളുടെ ദാരുണ സംഭവം വയലാര്‍ അന്നറിഞ്ഞുവോ അദ്ദേഹത്തിന്‍റെ ആത്മാവ് ഇങ്ങനെയെഴുതി.

ഇപ്പോള്‍ നടപ്പാക്കിപോല്‍ മദ്യ

വര്‍ജ്ജനം സാധുസംരക്ഷകരാണവര്‍

കേറിപറയുകയാണന്യ- നീ നാട്ടിലെ

ദാരുണസംഭവം സാററിഞ്ഞില്ലയോ

ഇതിനു ശേഷം എന്തു സംഭവിച്ചു മുകളില്‍ പറഞ്ഞപോലെ മറ്റു പലതിനും തേടിയ അന്നത്തെ വയലാറിന്‍റെ ആത്മാവറിഞ്ഞപോലെ മദ്യമില്ലാതെ വന്നപ്പോള്‍

കാപ്പി വിഷം കലക്കി കുടിച്ചിന്നലെ

തോപ്പിലെ കുഞ്ഞുണ്ണി ചത്തുമലര്‍ന്നതും

ഈ കുടി നിര്‍ത്തിയ നാട്ടില്‍ പൊറുക്കുവാ

ഗ്രമില്ലെന്നു കന്പിയടിച്ചതും

ഇതൊക്കെയിങ്ങനെ മുകളിലുള്ളവര്‍ നാട്ടില്‍ അടിച്ചേല്‍പ്പിക്കുന്പോഴും, രാത്രിയില്‍ കൂട്ടുകാരന്‍റെ ഉന്നത മണിമന്ദിരത്തില്‍ നഗരത്തിലെ വിശ്രുത രാഷ്ട്രീയ നായകന്‍വിശ്രമിച്ചുകൊണ്ട്

ആ മധുവര്‍ജ്ജനപ്രക്ഷോപങ്ങള്‍ക്ക്

ജീവന്‍ കൊടുത്ത ജനക്ഷേമതത്പരന്‍

എന്‍റെ നേര്‍ക്കൊരു കുപ്പി നീട്ടിയും കൊണ്ടയാള്‍

മന്ദസ്മിതത്തോടെ ചെല്ലുകയാണിങ്ങനെ

അത്ഭുതപ്പെട്ടു വോമിസ്റ്റര്‍

ഞാനീവിധം

കുപ്പി സൂക്ഷിക്കുന്ന തന്ത്രങ്ങള്‍ കാണ്‍കയാല്‍

നമ്മളെപ്പോലെ ചിലര്‍ക്കു മാത്രം വേണ്ടി

നല്ലതു വാങ്ങി കരുതവയ്ക്കുന്നു ഞാന്‍

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ മാത്രം വായിക്കുന്പോള്‍ എന്നും അതിന്‍റെ കൂടെ നമുക്കും മുന്നേ വന്നുപോയ നമ്മുടെയെല്ലാം ആത്മാവിനെ തൊട്ടറിഞ്ഞുനേരത്തേ തന്നെ ഇന്നത്തെ ഓരോരുത്തരുടേയും ജീവിതം കണ്ടറിഞ്ഞ ആ മഹാന്‍ മരിച്ചിട്ടും മരിക്കാത്ത വയരാര്‍ രാമവര്‍മ്മയെന്ന മഹാകവിയുടെ ആത്മസമര്‍പ്പണം എന്നും നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകുകയും ഇന്നത്തെ അവസ്ഥയും അദ്ദേഹത്തിന്‍റെ ഓരോ കവിതയിലെ ഓരോ സംഭവവും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ പല തെറ്റും തിരുത്താന്‍ സാധിക്കും. അദ്ദേഹത്തിന്‍റെ കൃതികള്‍ ഒരു പാഠവം ആയിരിക്കണം ഓരോരുത്തര്‍ക്കും. അന്നദ്ദേഹം ഒറ്റക്കു പോരാടിയതു വാക്കുകള്‍കൊണ്ടും വാളുകള്‍ കൊണ്ടുമല്ലാതെയെന്ന് അദ്ദേഹത്തിന്‍റെ സര്‍ഗ്ഗസംഗീതത്തില്‍ പറയുന്നു.

വാളല്ലെന്‍ സമരായുധം ഝണഝണ

ധ്യാനം മുഴക്കീടുവാ

നാളല്ലെന്‍ കരവാളുവിറ്റൊരീ

മണിപൊന്‍വീണവാങ്ങിച്ചു ഞാന്‍.

Share.

About Author

Comments are closed.