പ്രൊഫ. പന്മനരാമചന്ദ്രന്‍ നായര്‍
1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയില്‍ ജനിച്ചു. അച്ഛന്‍ എന്‍. കുഞ്ചുനായര്‍. അമ്മ എന്‍. ലക്ഷ്മിക്കുട്ടി അമ്മ. സംസ്കൃതത്തില്‍ ശാസ്ത്രിയും ഫിസിക്സില്‍ ബി.എസ്.സിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളം എം.എ. ഒന്നാം റാങ്കോടെ ജയിച്ചു (1957). രണ്ടുകൊല്ലം മലയാളം ലക്സിക്കണില്‍. തുടര്‍ന്ന് പാലക്കാട് ചിറ്റൂര്‍ തലശ്ശേരി തിരുവനന്തപുരം ഗവണ്‍മെന്‍റ് കോളേജുകളില്‍ മലയാള വിഭാഗം അദ്ധ്യക്ഷനായിരിക്കെ 1987 ല്‍ സര്‍വ്വീസില്‍ നിന്നു പിരിഢഞ്ഞു. കേരള ഗ്രന്ഥശാലാസംഘം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സര്‍വ്വകലാശാല സെനറ്റിലും അംഗമായിരുന്നു.
സാഹിത്യനിരൂപണം വ്യാകരണം, വ്യാഖ്യാനം പരിഭാഷ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ പന്മനസാറിനെ ഓര്‍ക്കുന്നത് നല്ല മലയാളത്തിനുവേണ്ടി ലേഖനങ്ങളും പുസ്തകങ്ങളും എഴുതുന്ന അദ്ധ്യാപകനായാണ്.
അഞ്ചു വ്യാകരണ ഗ്രന്ഥങ്ങള്‍, നാലു ബാലസാഹിത്യകൃതികള്‍, മൂന്നു വിവര്‍ത്തന ഗ്രന്ഥങ്ങള്‍, രണ്ടു നിരൂപണഗ്രന്ഥങ്ങള്‍, രണ്ടു വ്യാഖ്യാനകൃതികള്‍, സ്മൃതിരേഖകള്‍ (ആത്മകഥ) തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച അദ്ദേഹത്തിന് 1997 ല്‍ ബാലസാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം (2004), കോന്നിയൂര്‍ മീനാക്ഷിയമ്മ ഫൗണ്ടേഷന്‍ പുരസ്കാരം (2005) ഡോ. സി.പി. മേനോന്‍ സ്മാരക പുരസ്കാരം (2007), വിദ്വാന്‍ റ്റി.പി. രാമകൃഷ്ണപിള്ള സ്മാരക പുരസ്കാരം (2009), നാരായണീയം പരിഭാഷയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), മലയാളം ഫൗണ്ടേഷന്‍ പുരസ്കാരം (2013), തുഞ്ചത്തെഴുത്തച്ഛന്‍ സമാധി സ്മാരക പുരസ്കാരം (2014), എസ്. ഗുപ്തന്‍നായര്‍ സാഹിത്യപുരസ്കാരം (2014), തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പി.കെ. പരമേശ്വരന്‍നായര്‍ സ്മാരക ട്രസ്റ്റിന്‍റെ അദ്ധ്യക്ഷനായ പന്മന സര്‍ വാര്‍ദ്ധക്യത്തിലും കര്‍മ്മനിരതനായി ഗാന്ധിനഗറിലെ വസതിയില്‍ കഴിയുന്നു.
പത്മി കെ.എന്‍. ഗോമതിയമ്മ, മക്കള്‍ – ഹരീന്ദ്രകുമാര്‍, ഡോ. ഉഷാകുമാരി, മഹേന്ദ്രകുമാര്‍.