അംബേദ്കര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനാധിപത്യ പാര്‍ട്ടിയായി പ്രവര്‍ത്തിക്കും

0

അംബേദ്കര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനാധിപത്യ പാര്‍ട്ടിയായി പ്രവര്‍ത്തിക്കും. പ്രബുദ്ധരായ ഇന്ത്യന്‍ ഭരണഘടനയിലെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, തുല്യനീതി എന്ന ദര്‍ശനമാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ. ജാതി, മത, വര്‍ണ്ണ, വര്‍ഗ, ലിംഗ പരിഗണനകള്‍ കൂടാതെ മനുഷ്യന്‍റെ സമഗ്ര വികസനവും ഉയര്‍ന്ന സാസംകാരികതയും സമത്വവും സാമൂഹ്യപരിവര്‍ത്തനവും സാന്പത്തിക വിമോചനവുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അംബേദ്കര്‍ ജനാധിപത്യം ആത്മാഭിമാനം എന്നതാണ് കേന്ദ്രമുദ്രാവാക്യം.

പാര്‍ട്ടി പ്രസിഡന്‍റ് – പി. കമലാസനന്‍

വൈസ് പ്രസിഡന്‍റുമാര്‍ – ഒ.കെ. ബാബു വര്‍ക്കല, കൊട്ടാരക്കര ശ്രീധരന്‍, പ്രേമജ കെ.

ജനറല്‍ സെക്രട്ടറിമാര്‍ – അഡ്വ. ഗോപിനാഥന്‍ ആറ്റിങ്ങല്‍, ബോബന്‍ മാത്യു (എ.ഡി.പി.ഐ.)

ട്രഷറര്‍ – ഒ.കെ. ബാബു

സെക്രട്ടറി – പത്മകുമാര്‍ പി

പാര്‍ട്ടിക്ക് വനിതാ സംഘടനയുണ്ടായിരിക്കില്ല. വനിതകള്‍ക്ക് തുല്യപ്രാധാന്യവും, അവസരവും, പാര്‍ട്ടിയിലും ഭരണാധികാരത്തിലും നല്‍കും. 50 ശതമാനത്തിലധികം വരുന്ന സ്ത്രീകള്‍ക്ക് ഭരണത്തില്‍ 50ശതമാനം പങ്കാളിത്തം നല്‍കും. ഇന്ന് നയരൂപീകരണമില്ലാത്ത തദ്ദേശസ്ഥാപനങ്ങളില്‍ ഭരണനടപടികള്‍ ചെയ്യുന്നത് സ്ത്രീകളാണ്. ഇതിലൂടെ വെറും ഉപകരണമായി സ്ത്രീകളെ മാറ്റിയിരിക്കുന്നു. അവരുടെ അവകാശങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. ഒ.ബി.സിക്കാര്‍ക്കിടയില്‍ കുറേപ്പെര ക്രീമിലെയറില്‍പെടുത്തിയത് പരിശോധിക്കും. യൂത്ത്, വിദ്യാര്‍ത്ഥി തൊഴിലാളി സംഘടനകള്‍ രൂപീകരിക്കും.

മതംമാറി എസ്.സി., എസ്.റ്റി, ഒ.ബി.സി. ക്രിസ്ത്യന്‍, സിക്ക്, ജയിന്‍, ബുദ്ധിസ്റ്റുകള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം ഉറപ്പാക്കും. മൂന്നാം ലിംഗക്കാര്‍ക്കും തുല്യപ്രാധാന്യം നല്‍കും. പാവങ്ങളെന്നുപറഞ്ഞ്  അദ്ധ്വാനിക്കുന്ന ജനതയെ തന്ത്രപൂര്‍വ്വം ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തി അവരെ ആനുകുല്യംപറ്റുന്നവിധത്തില്‍ അടിമകളും അശക്തരുമാക്കുകയാണ് നിലവില്‍ രാഷ്്ട്രീയക്കാര്‍ ചെയ്യുന്നത്. ഈ തെറ്റ് ഞങ്ങള്‍ തിരുത്തും. അവരില്‍ ആത്മാഭിമാനവും അധികാരാവകാശബോധവും വോട്ടിന്‍റെ മൂല്യവും പഠിപ്പിച്ച്, രാഷ്ട്രീയാധികാരികളാക്കും.

സ്ത്രീകളുടെ പരിപൂര്‍ണ്ണ സമത്വത്തിനുവേണ്ടി ഇന്ത്യക്ക് മാതൃകയായി ഡോ. അംബേദ്കര്‍ അവതരിപ്പിച്ച ഹിന്ദുകോഡ്ബില്‍ പരിഷ്കരിച്ച് കേരളത്തില്‍ പാസ്സാക്കി നടപ്പാക്കും. കേരളത്തിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ അധീനതയിലും നിയന്ത്രണത്തിലും നിലനിര്‍ത്തും.  കേരളത്തെ വീണ്ടും കാര്‍ഷിക സംസ്ഥാനമാക്കും. ഓരിഞ്ചുഭൂമിപോലും തരിശിടാതെ കൃഷിയോഗ്യമാക്കും. ഭൂമി കൃഷിക്കാര്‍ക്ക് പാട്ടത്തിന് നല്‍കും. കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുകയും, പിഴ ഈടാക്കുകയും ചെയ്യും. വ്യവസായ മേഖലയെ തൊഴിലാളികളുടെ സഹകരമത്തോടെ ശക്തിപ്പെടുത്തി സന്പദ്ഘടന വികസിപ്പിക്കും. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശന്പളം നല്‍കുന്ന സകല സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പി.എസ്.സിക്ക് നല്‍കും. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സന്പ്രദായം പാടെ മാറ്റും.

മനുഷ്യജീവന്‍റെ സംരക്ഷണത്തിനു വേണ്ടി ത്യാഗപൂര്‍ണ്ണമായ സേവനമനുഷ്ഠിക്കുന്ന നേഴ്സുമാര്‍ക്ക് ഡോ. ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ശന്പളവും ആനുകുല്യങ്ങളും നല്‍കുന്നതാണ്. നിര്‍ത്തലാക്കപ്പെട്ട ദലിത് ക്രൈസ്തവ സംരക്ഷണം പ്രാതിനിധ്യം കേരളത്തില്‍ പുന സ്ഥാപിക്കും.

അഴിമതി, സ്വജനപക്ഷപാതം, രാഷ്ട്രീയപക്ഷപാതം എന്നിവ ഒഴിവാക്കി ഭരണൺ സുഗമവും സുതാര്യവും ശക്തവുമാക്കും. എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും സ്മശാനങ്ങള്‍ ഉണ്ടാക്കുന്നതാണ്.  കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ സമഗ്രമായി വിലയിരുത്തി വിലക്കയറ്റം തടയാനും തൊഴില്‍ വര്‍ദ്ധിപ്പിക്കാനും നടപടികള്‍ സ്വീകരിക്കും. ഭൂമിയുടെ കേസുകളില്‍ കോടതികള്‍ നിരപരാധികളെ ശിക്ഷിക്കുന്നു. ഒ.എസ്. 242 2001 ലെ കേസില്‍ തിരു. ഒന്നാം അഡീഷണല്‍ മുന്സിഫ് കോടതി അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  വിചിത്രമായ ഉത്തരവുകളാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.  സാധാരണക്കാര്‍ക്കും വക്കീലന്മാര്‍ക്കും മനസ്സിലാക്കുന്നവിധത്തില്‍ കോടതി ഭാഷ പരിഷ്കരിക്കേണ്ടതുണ്ട്.

പുരുഷ വനിത ഫുട്ബോള്‍ ലോകകപ്പിന് കേരളത്തില്‍ നിന്ന് ടീം ഉണ്ടാക്കും.  കായികകേരളത്തെ ലോകനെറുകയിലെത്തിക്കുമെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share.

About Author

Comments are closed.