ആയുഷ് പോസ്റ്റിംഗ് അട്ടിമറിച്ചത് കേരളത്തില്‍ നിന്നും സി.സി.ഐ.എൺ മെന്പര്‍മാര്‍
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയുഷ് വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് നിര്‍ത്തലാക്കിക്കൊണ്ടുള്ള ഓര്‍ഡറിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള സി.സി.ഐ.എൺ. മെന്പര്‍മാര്‍ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് 2012 സി.സി.ഐ.എൺ. റെഗുലേഷനില്‍ ആയുഷ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്‍റെ ഭാഗമായി സര്‍ജറി ഗൈനക്കോളജി, പോസ്റ്റിംഗ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സി.സി.ഐ.എൺ. മെന്പര്‍മാരുടെ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി 2013 ല്‍ കൊണ്ടുവന്ന എമന്‍റ്മെന്‍റ് ആയുഷ് വിദ്യാര്‍ത്ഥികളുടെ പോസ്റ്റിംഗ് അതായത് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയോടുകൂടി മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താന്‍ പാടുളഅളൂ എന്ന് ഭേദഗതി ചെയ്തിട്ടുള്ളതാണ്. വസ്തുതകള്‍ ഇതാണ് എന്നിരിക്കെ കേരളത്തിലെ ആയുഷ് വിദ്യാര്‍ത്ഥികളുടെ രോഷം മറികടക്കുന്നതിനുവേണ്ടി എ.എൺ.എ.ഐ. എന്ന സൺഘടന ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ഗൂഢാലോചന നടത്തി ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവായി അവതരിപ്പിക്കുവാനാണ് ശ്രമിച്ചത്.
ഡോ. ഉദയകുമാര്‍, ഡോ. രാംമോഹന്‍ മുന്‍കാല എസ്.എഫ്.ഐ. ഭാരവാഹികളും എ.എൺ.ഐ.യെ മുന്‍ സംസ്ഥാന പ്രസിഡന്‍റ്, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു വരുന്നതാണ്. കേരളത്തിലെ ആയുഷ് കലാലയങ്ങളില്‍ നിന്നും എസ്.എഫ്.ഐ.യുടെ സ്വാധീനം പരിതാപകരമായ അവസ്ഥയില്‍ എത്തിയ ഇന്നത്തെ കാലയളവില്‍ ഈ ആയുഷ് വിദ്യാര്‍ത്ഥികളുടെ പോസ്റ്റിംഗുമായി ബന്ധപ്പെട്ട പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ച് മുതലെടുപ്പ് നടത്തുവാനാണ്. എസ്.എഫ്.ഐ.യും ഇടതുപക്ഷ സംഘടനകളും ശ്രമിക്കുന്നത്. കോടതിയില്‍ ഇടതുപക്ഷ സംഘടനകള്‍ നല്‍കിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മാത്രം പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇടതുപക്ഷ സി.സി.ഐ.എൺ മെന്പര്‍മാരുടെ വീഴ്ചകള്‍ മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ്. ആയുഷ് വിദ്യാര്‍ത്ഥികളുടെ പോസ്റ്റിംഗുമായി ബന്ധപ്പെട്ട് സി.സി.ഐ.എംന്‍റെയും കേരള സര്‍ക്കാരിന്‍റെയും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ എ.ബി.വി.പി. ഹര്‍ജി ഫയല്‍ ചെയ്യുന്നതാണ്.
ഈ വിഷയത്തില്‍ സി.സി.ഐ.എംന് പറ്റിയിരിക്കുന്ന വീഴ്ച അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ബി.വി.പി. ഈ മാസം തന്നെ സി.സി.ഐ.എൺ. പ്രസിഡന്‍റിനെ കാണുമെന്നും എ.ബി.വി.പി. സെക്രട്ടറി പത്രസമ്മേളനത്തില്‍ അറിയിച്ചു.